Connect with us

Gulf

ദുബൈ നഗരസഭ 394 വാഹനങ്ങള്‍ കണ്ടുകെട്ടി

Published

|

Last Updated

ദുബൈ: നമ്പര്‍ പ്ലേറ്റ് ഇല്ലാത്തത് ഉള്‍പെടെ 394 വാഹനങ്ങള്‍ കണ്ടുകെട്ടിയതായി ദുബൈ നഗരസഭ വ്യക്തമാക്കി. കഴിഞ്ഞ മൂന്നു മാസങ്ങള്‍ക്കിടയിലാണ് ഇത്രയും വാഹനങ്ങള്‍ കണ്ടുകെട്ടിയത്. ഇവയുടെ ഉടമകള്‍ക്ക് 500 മുതല്‍ 1000 ദിര്‍ഹം വരെയാണ് പിഴ ചുമത്തിയിരിക്കുന്നതെന്ന് നഗരസഭയുടെ മാര്‍ക്കറ്റിംഗ് വിഭാഗം തലവന്‍ ഉബൈദ് ഇബ്രാഹീം അല്‍ മര്‍സൂഖി വെളിപ്പെടുത്തി.
നഗരസഭ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്തയുടെ നിര്‍ദേശ പ്രകാരമായിരുന്നു നടപടി. സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും ഷോറൂമുകള്‍ക്കും മുമ്പില്‍ ദിവസങ്ങളോളം വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു വാഹനങ്ങള്‍ കണ്ടുകെട്ടിയത്. ഇവയില്‍ ബഹുഭൂരിഭാഗവും കാറുകളായിരുന്നു. കണ്ടുകെട്ടിയവയില്‍ പലതും പ്രവര്‍ത്തനരഹിതമായിരുന്നതിനാല്‍ ഗതാഗതക്കുരുക്കിനും ഇടയാക്കിയിരുന്നു. ഇത്തരത്തില്‍ വാഹനം നിര്‍ത്തിയിടുന്ന പ്രവണതക്കെതിരെ ജനങ്ങളെ ബോധവത്ക്കരിക്കാന്‍ ലഘുലേഖകള്‍ വിതരണം ചെയ്തതായും അദ്ദേഹം വെളിപ്പെടുത്തി.