Connect with us

Kerala

മാണിയുടെ മനസ്സിലുള്ളത് അന്ത്രിക്രിസ്തുവും ചെകുത്താനും: വി എസ്

Published

|

Last Updated

തിരുവനന്തപുരം: മാണിയുടെ മനസ്സില്‍ ഇപ്പോള്‍ ചെകുത്താന്റേയും അന്തിക്രിസ്തുവിന്റേയും ചിത്രമേയുള്ളൂവെന്നും വി എസ് നിയമസഭയില്‍ പറഞ്ഞു. വി എസിനെ ഇന്നലെ അന്തിക്രിസ്തുവെന്ന് മാണി വിശേഷിപ്പിച്ചതിനോട് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. നാലുമാസമായി ഊണും ഉറക്കവും ഇല്ലാത്തതിനാലാണിത്. നാശകാലത്താണ് അന്തിക്രിസ്തു വരിക. നാശമടുത്തെന്ന് മാണിക്ക് ബോധ്യമായി. നേരത്തേ രാജിവച്ചാല്‍ അത്രയും നാണക്കേട് ഒഴിവായെന്നും വി എസ് പറഞ്ഞു.
ഇന്നലെയാണ് മാണിയും വി എസും നിയമസഭയില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. ബൈബിള്‍ വചനങ്ങള്‍ ഉദ്ധരിച്ച് മാണിയെ വി എസ് പരിഹസിച്ചിരുന്നു. ഇതിന് മറുപടിയായാണ് മാണി വി എസ് അന്തിക്രിസ്തുവാണെന്നും ചെകുത്താന്‍ വേദുമോതുന്നൂ എന്നും വിശേഷിപ്പിച്ചത്.

Latest