എസ് എസ് എഫ് ജില്ലാ ലീഡേഴ്‌സ് ക്യാമ്പ് ഇഖ്ദാം 13ന് കോട്ടനാട് മദ്‌റസയില്‍

Posted on: March 11, 2015 11:18 am | Last updated: March 11, 2015 at 11:18 am
SHARE

കല്‍പ്പറ്റ: എസ് എസ് എഫ് ജില്ലാ ലീഡേഴ്‌സ് ക്യാമ്പ് ഇഖ്ദാം ഈ മാസം 13ന് വൈകിട്ട് നാലിന് കോട്ടനാട് സുബുലുസ്സലാം മദ്‌റസയില്‍ നടക്കും.
2015-16 വര്‍ഷത്തെ എസ് എസ് എഫ് ജില്ലാ ഡിവിഷന്‍ ഘടകങ്ങളിലെ നേതൃപരിശീലനം,സജ്ജീകരണം ലക്ഷ്യം വെച്ചാണ് ക്യാമ്പ്. ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളും അഞ്ചു ഡിവിഷനുകളില്‍ നിന്നുള്ള ഭാരവാഹികളും ഡിവിഷന്‍-സെക്ടര്‍ നിരീക്ഷകര്‍, എസ് ഡി, എസ് ഒ മാരും പങ്കെടുക്കും. അടുത്ത ആറുമാസത്തേക്കുള്ള പ്രവര്‍ത്തന പദ്ധതികള്‍ ക്യാമ്പ് ചര്‍ച്ച ചെയ്യും. എസ് എസ് എഫ് ക്യാമ്പസ് സംസ്ഥാന സെക്രട്ടറി ഡോ. അബൂമിഖ്ദാദ് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം പി കെ എം ശാഫി മാസ്റ്റര്‍ മലപ്പുറം, മുഹമ്മദലി സഖാഫി പുറ്റാട് പ്രസംഗിക്കും. ഉമര്‍ സഖാഫി ചെതലയം, ജമാലുദ്ദീന്‍ സഅദി, ബശീര്‍ സഅദി നെടുങ്കരണ, ജില്ലാ പ്രസിഡന്റ് ശമീര്‍ ബാഖവി,ജില്ലാ സെക്രട്ടറി റസാഖ് കാക്കവയല്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
ഉപസമിതി ചര്‍ച്ചകള്‍ക്ക് ശാഹിദ് സഖാഫി(ട്രൈനിംഗ്), ടി എം ശമീര്‍(ഫിനാന്‍സ്), എം വി ഫൈസല്‍(മഴവില്‍), ടി എ ശരീഫ്(വിസ്ഡം), ഇക്ബാല്‍ തലപ്പുഴ(ക്യാമ്പസ്), ഹനീഫ് സഖാഫി(ദഅ്‌വ), സിറാജ് പി എച്ച്(ഹയര്‍സെക്കന്‍ഡറി) എന്നിവര്‍ നേതൃത്വം നല്‍കും.