Connect with us

Kerala

മാട്ടിറച്ചി നിരോധം: മഹാരാഷ്ട്ര സര്‍ക്കാര്‍ നടപടി ദുരൂഹം- കാന്തപുരം

Published

|

Last Updated

ചെന്നൈ: ആരാധനയുടെ പേരില്‍ മാടുകളെ അറുക്കുന്നത് നിരോധിച്ച മഹാരാഷ്ട്ര സര്‍ക്കാര്‍ നടപടി ദുരൂഹമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബുബക്കര്‍ മുസ്‌ലിയാര്‍. മുസ്‌ലിം സമുദായത്തിന്റെ പുണ്യ കര്‍മങ്ങളായ ഉള്വുഹിയ്യത്, ഹഖീഖത് എന്നിവ ഇതുവഴി തടയപ്പെടുകയും പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്യും. എസ് എസ് എഫ് ചെന്നൈ ഘടകവും പാടി ജമാഅത് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ജീലാനീ, രിഫാഈ അനുസ്മരണ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
എം ഒ ഐ തമിഴ്‌നാട് പ്രിസിഡന്റ സയ്യിദ് അബ്ദുര്‍റഹ്മാന്‍ തങ്ങള്‍ അബ്ദുല്‍ ഖാദിര്‍ മള്ഹരി കായല്‍പട്ടണം, ഡോ. കെ എ മന്‍സൂര്‍ ഹാജി, തുടങ്ങിയവര്‍ സംബന്ധിച്ചു. കാന്തപുരം ഹിഫഌല്‍ ഖുര്‍ആന്‍ മദ്‌റസയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

Latest