ഭൂനിയമ ഭേദഗതി ബില്ലില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനം

Posted on: March 10, 2015 11:30 am | Last updated: March 10, 2015 at 10:58 pm
SHARE

indian parliamentന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധങ്ങളെ തുടര്‍ന്ന് വിവാദമായ ഭൂനിയമ ഭേദഗതി ബില്ലില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഒന്‍പതുമാറ്റങ്ങള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഭേദഗതി ബില്‍ കര്‍ഷക വിരുദ്ധമാണെന്നായിരുന്നു പ്രതിപക്ഷം ഉന്നയിച്ചത്. ശിവസേനയും അകാലിദളും ഉള്‍പ്പെടെയുള്ള ഭരണമുന്നണിയിലെ സഖ്യകക്ഷികളും ബില്ലിനെതിരെ രംഗത്തെത്തിയിരുന്നു.
ഭേദഗതി ബില്ലില്‍ ഇന്നാണ് പാര്‍ലമെന്റില്‍ വോട്ടെടുപ്പ്. ലോക്‌സഭയില്‍ വ്യക്തമായ ഭൂരിപക്ഷമുള്ള സര്‍ക്കാരിന് ബില്‍ പാസ്സാക്കാന്‍ കഴിയുമെങ്കിലും ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ പ്രതിപക്ഷ കക്ഷികളുടെ പിന്തുണ ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് മാറ്റങ്ങള്‍ വരുത്തി പിന്തുണ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമം. ഇരു സഭകളുടേയും സംയുക്ത സമ്മേളനം വിളിക്കാനും സര്‍ക്കാര്‍ നീക്കമുണ്ട്.