യൊഹാന്‍ ഡിനിസിന് ലോക റെക്കോര്‍ഡ്‌

Posted on: March 10, 2015 5:30 am | Last updated: March 10, 2015 at 12:00 am
SHARE

പാരിസ്: 20 കിലോമീറ്റര്‍ നടത്തത്തില്‍ ഫ്രാന്‍സിന്റെ യൊഹാന്‍ ഡിനിസിന് ലോകറെക്കോര്‍ഡ്.
ഫ്രഞ്ച് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ഒരു മണിക്കൂര്‍ 17.02 സെക്കന്‍ഡ്‌സില്‍ ഫിനിഷ് ചെയ്താണ് യൊഹാന്‍ റെക്കോര്‍ഡിലെത്തിയത്.
2007ല്‍ റഷ്യയുടെ വ്‌ലാദ്മിര്‍ കാനയ്കിന്‍ സൃഷ്ടിച്ച ഒരു മണിക്കൂര്‍ 17.16 സെക്കന്‍ഡ്‌സിന്റെ റെക്കോര്‍ഡാണ് പഴങ്കഥയായത്. നിലവില്‍ അമ്പത് കിലോമീറ്ററില്‍ ലോക റെക്കോര്‍ഡുകാര(മൂന്ന് മണിക്കൂര്‍ 32.33 സെക്കന്‍ഡ്) നാണ് യൊഹാന്‍.
മുപ്പത്തേഴുകാരനായ യൊഹാന്‍ 50 കിലോമീറ്റര്‍ നടത്തത്തില്‍ മൂന്ന് തവണ യൂറോപ്യന്‍ ചാമ്പ്യനാണ്.
ഈ വര്‍ഷം ബീജിംഗില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 20, 50 കിലോമീറ്റര്‍ വിഭാഗങ്ങളില്‍ സ്വര്‍ണം നേടുകയാണ് യൊഹാന്റെ ലക്ഷ്യം.