സൗജന്യ മാപ്പിളപ്പാട്ട് പഠനത്തിന്് അപേക്ഷ ക്ഷണിച്ചു

Posted on: March 9, 2015 10:08 pm | Last updated: March 9, 2015 at 10:08 pm
SHARE

കോട്ടക്കല്‍: ഓള്‍കേരള മാപ്പിള സംഗീത അക്കാദമിയുടെ മാപ്പിള സംഗീത കലാപഠനകേന്ദ്രം സൗജന്യ മാപ്പിളപ്പാട്ട് പഠനത്തിലേത്ത് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന, ജില്ലാ കമ്മറ്റികളുടെ സഹകരണത്തോടെ കോട്ടക്കല്‍ കേന്ദ്രത്തിലാണ് അവധിക്കാല പഠനം. 25കുട്ടികളടങ്ങുന്ന നാല് ബാച്ചുകളെയാണ് പരിശീലിപ്പിക്കുന്നത്. ഏഴ് മുതല്‍ 15വയസ്സുവരെയുള്ളവര്‍ക്കാണ് അവസരം. മാപ്പിളകലകളായ ഒപ്പന, കോല്‍ക്കളി, ദഫ് മുട്ട് എന്നിവയും ലളിതഗാനം, ശാസ്ത്രീയ സംഗീതം, തബല, ഹാര്‍മോണിയം, ഗിറ്റാര്‍ എന്നിവയും പഠിപ്പിക്കും. രക്ഷിതാക്കള്‍ അതത് പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പാലിറ്റി ചെയര്‍മാന്‍ എന്നിവരുടെ സാക്ഷ്യത്തോടെയുള്ള അപേക്ഷ ഈമാസം 20ന് മുമ്പ് നല്‍കണം. വിലാസം: എ കെ എം എസ് എ മാപ്പിള സംഗീത കലാപഠന കേന്ദ്രം. പറപ്പൂര്‍ റോഡ്, കോട്ടക്കല്‍. മലപ്പുറം. 676503. ഫോണ്‍: 9020540538.