പുഴകളില്‍നിന്ന് മത്സ്യക്കുഞ്ഞുങ്ങളെ കടത്തുന്നു

Posted on: March 7, 2015 2:52 pm | Last updated: March 7, 2015 at 2:52 pm
SHARE

അണ്ടത്തോട്: നിരോധനം നിലനില്‍ക്കേ പുഴകളില്‍നിന്ന് സ്വകാര്യ ഹാച്ചിറകള്‍ മത്സ്യക്കുഞ്ഞുങ്ങളെ മറ്റു ജില്ലകളിലേക്കു കടത്തുന്നു.
ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി ഫിഷറീസ് വകുപ്പ് പുഴകളില്‍ നിക്ഷേപിച്ച മത്സ്യക്കുഞ്ഞുങ്ങളെയാണ് തെക്കന്‍ കേരളത്തിലെ സ്വകാര്യ ഹാച്ചിറയുടെ ഏജന്‍സികള്‍ ദിവസവും കൊണ്ടു പോകുന്നത്.
കാഞ്ഞിരമുക്ക്പുഴ, ബിയ്യംകായല്‍, കനോലി കനാല്‍ എന്നിവിടങ്ങളില്‍ നിന്നാണ് അശാസ്ത്രീയമായ രീതിയില്‍ വലകള്‍ കെട്ടി മത്സ്യബന്ധനം സജീവമാക്കുന്നത്.
ചെമ്മീന്‍, കരിമീന്‍ എന്നീ മത്സ്യക്കുഞ്ഞുങ്ങളാണ് പിടിച്ചെടുക്കുന്നതില്‍ കൂടുതലും. ചെറിയ കണ്ണികളുള്ള വലയില്‍ പുഴയിലെ വേലിയിറക്ക സമയത്ത് കുഞ്ഞുങ്ങളെ പിടിച്ചെടുത്ത് വിവിധ സ്ഥലങ്ങളില്‍ വലക്കൊണ്ടു നിര്‍മിച്ച കൂടകളില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. കൂടുതല്‍ കുഞ്ഞുങ്ങളാകുമ്പോള്‍ ഡ്രമ്മുകളില്‍ നിറച്ച് കെട്ടി, ആലപ്പുഴ, കൊല്ലംഎന്നിവിടങ്ങളിലേക്ക് വാഹനങ്ങളില്‍ കൊണ്ടുപോകുകയാണെന്ന് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ പറയുന്നു.