ക്യാന്‍സര്‍ രോഗികള്‍ക്കായി നാസര്‍ ദ്വാരക കലക്ടറേറ്റ് പടിക്കല്‍ ഉപവാസിച്ചു

Posted on: March 6, 2015 10:10 am | Last updated: March 6, 2015 at 10:10 am
SHARE

കല്‍പ്പറ്റ: ക്യാന്‍സര്‍ രോഗികള്‍ക്കായി നാസര്‍ ദ്വാരക കലക്ടറേറ്റ് പടിക്കല്‍ ഉപവാസം നടത്തി.വയനാട് ഇന്ന് കാന്‍സറിന്റെ പിടിയില്‍ അമര്‍ന്നുകൊണ്ടിരിക്കുകയാണ്.കാന്‍സര്‍മൂലം ദുരിതമനുഭവിക്കുന്ന രോഗികള്‍ക്ക് സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ ധനസഹായം അനുവദിക്കുക, ക്യാന്‍സര്‍ ഉള്ള രോഗിയുടെ കുടുംബത്തിന്റെ മൊത്തം ചിലവുകള്‍ കേന്ദ്രഗവണ്‍മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക,കാന്‍സര്‍ എന്ന മാരകരോഗത്തെ ഇല്ലായ്മ ചെയ്യുവാന്‍ വേണ്ടി സര്‍ക്കാരും ജനങ്ങളും ഒന്നിച്ച് സഹകരിക്കുക,മനുഷ്യന് ഹാനികരമായ രാസകീടനാശിനികള്‍ നിരോധിക്കുക, ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുക, ജൈവകൃഷി പൂര്‍ണ്ണ സബ്‌സിഡി നിരക്കില്‍ പഞ്ചായത്തില്‍ നിന്നും നല്‍കുക,കാന്‍സറിനുവേണ്ടിയുള്ള ഫണ്ട് ജില്ലാ കലക്ടര്‍ മുഖേന വിതരണം ചെയ്യുക,ഫണ്ട് ലഭിക്കാനുള്ള കാലതാമസം പരിഹരിക്കുക, ഫണ്ടിനുവേണ്ടി ജില്ലയില്‍ പ്രത്യേക സെല്ല് രൂപീകരിക്കുക, കാന്‍സര്‍ രോഗം എങ്ങനെ വരുന്നു എന്ന് കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ പഠനം നടത്തുകയും കാന്‍സര്‍ വരുവാനുള്ള കാരണങ്ങളെകുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്യുക, ജില്ലയിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് അത്യാവശ്യമായ മെഡിക്കല്‍ കോളജിന്റെ പണി ഉടന്‍ പൂര്‍ത്തീകരിക്കുക,നല്ലൂര്‍നാട് ട്രൈബല്‍ ആശുപത്രിക്ക് അനുവദിച്ച കാന്‍സര്‍ ചികിത്സയ്ക്കാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക,റേഡിയോ തെറാപ്പി യൂണിറ്റിന് അനുവദിച്ച 3.5 കോടി രൂപ ഉപയോഗിച്ച് റേഡിയേഷന്‍ യൂണിറ്റ് ഉടന്‍ തുടങ്ങുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപവാസം.

LEAVE A REPLY

Please enter your comment!
Please enter your name here