ജില്ല എച്ച്1 എന്‍1 ഭീതിയില്‍

Posted on: March 5, 2015 10:18 am | Last updated: March 5, 2015 at 10:18 am
SHARE

മഞ്ചേരി: ജില്ല എച്ച്1 എന്‍1 ഭീതിയില്‍ തുടരുമ്പോള്‍ ജില്ലയിലെ ഏക സര്‍ക്കാര്‍ മെഡിക്കല്‍ കോളജായ മഞ്ചേരിയില്‍ മരുന്നും ചികിത്സയും ലഭ്യമാകാത്തത് ആശങ്ക പടര്‍ത്തുന്നു. ജില്ലയുടെ അയല്‍പ്രദേശമായ അലനല്ലൂര്‍ അത്താണിപ്പടിയില്‍ കഴിഞ്ഞ ദിവസം എച്ച്1 എന്‍1 ബാധയില്‍ യുവതി മരിച്ചിരുന്നു.
എച്ച്1 എന്‍1 സ്ഥിരീകരിക്കാനുള്ള സംവിധാനമില്ലാത്തതും പ്രതിരോധ മരുന്നായ ഒസള്‍ട്ടാമിവര്‍ ലഭ്യമല്ലാത്തതുമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പനി മൂലം ആഴ്ചകള്‍ക്ക് മുമ്പ് കുമരംപുത്തുരിലും ആര്യംകാവിലും മരണങ്ങള്‍ നടന്നിരുന്നു. വേനല്‍ ശക്തമായതോടെ ജില്ലയില്‍ പനി പടര്‍ന്ന് തുടങ്ങി.
ദിനംപ്രതി ആയിരങ്ങള്‍ ചികിത്സ തേടി വിവിധ ആശുപത്രികളിലെത്തുന്നുണ്ട്. മരുന്നില്ലാത്തതും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമതയില്ലാത്തതും സ്ഥിതി ദയനീയമാക്കുകയാണ്.