Connect with us

International

ആസ്‌ത്രേലിയക്കാരുടെ വധശിക്ഷ നടപ്പാക്കാന്‍ ഇന്തോനേഷ്യ തയ്യാറെടുക്കുന്നു

Published

|

Last Updated

ജക്കാര്‍ത്ത : ആസ്‌ത്രേലിയുടെ പ്രതിഷേധങ്ങള്‍ക്കിടെ മയക്ക്മരുന്ന് കടത്തുകാരായ രണ്ട് ആസ്‌ത്രേലിയക്കാരുടെ വധശിക്ഷ നടപ്പാക്കാന്‍ ഇന്തോനേഷ്യ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി വധശിക്ഷക്ക് വിധിക്കപ്പെട്ട ആന്‍ഡ്ര്യു ചാന്‍ (31),മ്യൂരാന്‍ സുകുമാരന്‍(33) എന്നിവരെ ബാലിയിലെ ജയിലില്‍നിന്നും ഒരു ദ്വീപിലെത്തിച്ചു. കെരോബോക്കാന്‍ ജയിലില്‍നിന്നും സായുധ സേനയുടെ അകമ്പടിയോടെയാണ് ഇവരെ വിമാനത്താവളത്തിലെത്തിച്ചത്. ഇ വിടെനിന്നും നിരവധി അതീവ സുരക്ഷാ ജയിലുകളുള്ള നുസാകമ്പന്‍ഗാന്‍ ദ്വീപില്‍ ഇവരെ എത്തിക്കുകയായിരുന്നു. ബാലി നയന്‍ എന്ന വിളിപ്പേരിലറിയപ്പെട്ടിരുന്ന ഇരുവരേയും ഹെറോയിന്‍ കടത്തിനെത്തുടര്‍ന്നാണ് 2005ല്‍ പിടിയിലായത്. അടുത്ത വര്‍ഷം ഇവരെ വധശിക്ഷക്ക് വിധിക്കുകയും ചെയ്തു. വധശിക്ഷാ നടപടികള്‍ 95 ശതമാനം പൂര്‍ത്തിയായതായി അറ്റോണി ജനറല്‍ മുഹമ്മദ് പ്രസിറ്റിയോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വധശിക്ഷാ നടപടികളുമായി മുന്നോട്ട് പോകരുതെന്ന് നിരന്തരം ആവശ്യപ്പെട്ടുവന്നിരുന്ന ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട് പ്രതികളുടെ ശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ ആയിരക്കണക്കിന് ആസ്‌ത്രേലിയക്കാരില്‍ വെറുപ്പുണര്‍ത്തുന്നതാണെന്ന് പറഞ്ഞു. മയക്ക്മരുന്ന് കടത്തിനേയും വധശിക്ഷയേയും തങ്ങള്‍ വെറുപ്പോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. വധശിക്ഷ നടപ്പാക്കുന്ന തിയ്യതി നിശ്ചയിച്ചിട്ടില്ലെങ്കിലും പ്രതികളുടെ ജയില്‍മാറ്റം ശിക്ഷ ഉടന്‍ നടപ്പാക്കുമെന്ന സൂചനയാണ് നല്‍കുന്നത്.