പ്രത്യേക പരിഗണന വേണമെങ്കില്‍ മുസ്ലിങ്ങളോട് പാകിസ്താനിലേക്ക് പോകാന്‍ ശിവസേന

Posted on: March 3, 2015 4:08 pm | Last updated: March 3, 2015 at 4:08 pm
SHARE

shivsena logoമുംബൈ: പ്രത്യേക പരിഗണന വേണമെങ്കില്‍ മുസ്ലിങ്ങളോട് പാകിസ്താനിലേക്ക് പോകാന്‍ ശിവസേന. പാര്‍ട്ടിപത്രമായ സാമ്‌നയില്‍ എഴുതിയ ലേഖനത്തിലാണ് ശിവസേന ഈ കാര്യം ഉന്നയിച്ചിരിക്കുന്നത്. മുസ്ലിങ്ങള്‍ക്ക് പ്രത്യേക പരിഗണന വേണമെങ്കില്‍ മാത്യരാജ്യം ഇന്ത്യയെന്ന് ആദ്യം അംഗീകരിക്കണം. ഇന്ത്യയില്‍ മതസ്വാതന്ത്യം മുസ്ലിങ്ങള്‍ക്ക് അവകാശപ്പെടാന്‍ സാധിക്കില്ലെന്നും ലേഖനത്തില്‍ പറയുന്നു.

പിന്നോക്ക വിഭാഗമായ മുസ്ലിംഗള്‍ക്ക്്് അസദുദ്ദീന്‍ ഉവൈസി പ്രത്യേക പരിഗണന വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. മഹാരാഷ്ട്രയില്‍ മറാത്തികള്‍ക്കു നല്‍കിയിരിക്കുന്നതു പോലെ പരിഗണന വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഇതിനു മറുപടിയുമായാണു ശിവസേന രംഗത്തെത്തിയത്. പിന്നോക്ക വിഭാഗക്കാര്‍ക്ക് സംവരണം നല്‍കുന്നത് അവര്‍ രാജ്യത്തെ പൗരന്‍മാരായതു കൊണ്ടാണെന്നും ലേഖനത്തില്‍ പറയുന്നു.