Connect with us

Kerala

ഹൈക്കോടതി പരാമര്‍ശം അധികാര പരിധിവിട്ടുള്ളതാണെന്ന് വിഎം സുധീരന്‍

Published

|

Last Updated

തിരുവനന്തപുരം: യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ബാറുകള്‍ക്ക് എന്‍ഒസി നല്‍കരുതെന്ന കെപിസിസി സര്‍ക്കുലര്‍ ഭരണഘടനാവിരുദ്ധമാണെന്നു ഹൈക്കോടതിയുടെ പരാമര്‍ശം അധികാര പരിധി വിട്ടുള്ളതാണെന്ന് കെപിസിസി പ്രസിഡന്റ് വി എം.സുധീരന്‍. കെപിസിസിയുടെ ഭാഗം കേള്‍ക്കാതെയുള്ള പരാമര്‍ശം നീതി നിഷേധമാണെന്ന് സുധീരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോടതിയുടെ പരാമര്‍ശം സാമാന്യ നീതിയ്ക്ക് നിരക്കാത്തതും സ്വാഭാവിക നീതിയുടെ നിഷേധവുമാണ്.

കോടതിയോട് കോണ്‍ഗ്രസിന് ആദരവാണുള്ളത്. എന്നാല്‍ ഈ വിഷയത്തില്‍ കാര്യങ്ങള്‍ മനസിലാക്കിയിരുന്നെങ്കില്‍ ഇത്തരമൊരു പരാമര്‍ശം കോടതി നടത്തുമായിരുന്നില്ലെന്നും സുധീരന്‍ പറഞ്ഞു.