Connect with us

Kerala

ഹജ്ജിന് 64,338 അപേക്ഷകര്‍; നറുക്കെടുപ്പ് 21ന്‌

Published

|

Last Updated

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഈ വര്‍ഷത്തെ ഹജ്ജിന് അപേക്ഷിച്ചവര്‍ 64,338 പേര്‍. കഴിഞ്ഞ വര്‍ഷത്തേക്കാളും 10,000 ല്‍ അധികം പേരാണ് ഈ വര്‍ഷം ഹജ്ജിനപേക്ഷിച്ചത് .ഹജ്ജ് നറുക്കെടുപ്പ് ഈ മാസം 21 ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടക്കും.
ഇന്ത്യയില്‍ ആദ്യമായി നറുക്കെടുപ്പിനു അവസരം ലഭിച്ചത് കേരളത്തിനാണ് .അപേക്ഷകളിന്മേലുള്ള തുടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച്തതാണ് നേരത്തെ നറുക്കെടുക്കാനായത് .നേരത്തെ ഈ മാസം 25 നു നറുക്കെടുക്കുന്നതിനായിരുന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റി തീരുമാനിച്ചിരുന്നത് . സംവരണ വിഭാഗത്തില്‍ 70 വയസ് പൂര്‍ത്തിയായ അപേക്ഷകരുടെ കവറുകള്‍ 1900 വും തുടര്‍ച്ചയായി അഞ്ച് വര്‍ഷം അപേക്ഷിച്ചവരുടെ കവറുകള്‍ 3000വും ആണ് . തുടര്‍ച്ചയായി നാലു വര്‍ഷം അപേക്ഷിച്ചവരുടെ കവറുകള്‍ 9000 വും ജനറല്‍ വിഭാഗത്തില്‍ 50,438 പേരും ഹജ്ജിനു അപേക്ഷിച്ചിട്ടുണ്ട് .അപേക്ഷകരുടെ കൃത്യമായ എണ്ണം രണ്ട് ദിവസം കൂടി കഴിഞ്ഞ ശേഷമെ വ്യക്തമാവുകയുള്ളൂ.ഇന്നലെയായിരുന്നു അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന ദിവസം. കാറ്റഗറി എ.ബി വിഭാഗത്തില്‍ ( 70 വയസ് പൂര്‍ത്തിയായവര്‍, തുടര്‍ച്ചയായി അഞ്ച് വര്‍ഷം അപേക്ഷിച്ചവര്‍) പെട്ടവര്‍ക്ക് നറുക്കെടുപ്പില്ലാതെ ഹജ്ജിനു അവസരം ലഭിക്കും.
കേരളത്തിനുള്ള ക്വാട്ട 6,500 ആകയാല്‍ ബാക്കിയുള്ള സീറ്റിലേക്ക് തുടര്‍ച്ചയായി നാലു വര്‍ഷം അപേക്ഷിച്ചവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ കണ്ടെത്തും.1,600 ഹാജിമാരെ കണ്ടെത്തുന്നതിനായിരിക്കും നറുക്കെടുപ്പ്. എന്നിരുന്നാലും മറ്റ് സംസ്ഥാനങ്ങളില്‍ ഒഴിവു വരുന്ന സീറ്റുകള്‍ വീതം വെക്കുമ്പോള്‍ കേരളത്തില്‍ നിന്ന് നിശ്ചിത ക്വാട്ടക്ക് പുറമെ 200ല്‍ അധികം പേര്‍ക്കെങ്കിലും അവസരം ലഭിക്കും.ജനറല്‍ ക്വാട്ടയിലുള്ളവര്‍ ഇത്തവണയും നറുക്കെടുപ്പില്‍ നിന്ന് പുറത്തായിരിക്കും.1,36,000 മാണ് ഇന്ത്യക്കുള്ള ഹജ്ജ് ക്വാട്ട.ഇതില്‍ ഒരു ലക്ഷം ഹജ്ജ് കമ്മിറ്റികള്‍ക്കും ബാക്കി സ്വകാര്യ ഹജ്ജ് സംഘങ്ങള്‍ക്കുമാണ് നീക്കി വെച്ചിട്ടുള്ളത് .അപേക്ഷകരുടെ എണ്ണം അനുസരിച്ച് ക്വാട്ടം വിഹിതം വെക്കണമെന്നുള്ള കേരളത്തിന്റെ ആവശ്യം കേന്ദ്രം ഇത്തവണയും അംഗീകരിച്ചിട്ടില്ല.ഇതു കാരണം കേരളത്തിലെ കൂടുതല്‍ അപേക്ഷകറും ഹജ്ജിനു അവസരം ലഭിക്കുന്നതില്‍ നിന്ന് പുറത്താണ് .മുസ് ലിം ജനസംഖ്യാനുപാതികമായാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ക്വാട്ട അനുവദിക്കുന്നത് .ഈ വര്‍ഷം ഓണ്‍ ലൈന്‍ വഴി അപേക്ഷ നല്‍കുന്നതിനു അവസരം ഒരുക്കിയതോടെ സംസ്ഥാനത്ത് ഈ വിഭാഗത്തില്‍ 2,000 ല്‍ അധികം അപേക്ഷകള്‍ ലഭിച്ചു.സെപ് തംബറില്‍ ഹജ്ജ് യാത്രക്ക് തുടക്കമാകുമെന്നറിയുന്നു.ഹജ്ജ് യാത്ര അവസാനിക്കുമ്പഴേക്ക് കേരളത്തില്‍ നിന്ന് 7000 ല്‍ അധികം പേര്‍ക്ക് അവസരം ലഭിച്ചേക്കുംവഖഫ് ബോര്‍ഡ് ചെയര്‍മാന്‍ റശീദലി ശിഹാബ് തങ്ങളെ ഹജ്ജ് കമ്മിറ്റി അംഗമായി സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തു.വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയിലാണ് അംഗത്വം നല്‍കിയത് .വഖഫ് ബോര്‍ഡ് ചെയര്‍മാനായിരുന്ന ടി.കെ സൈദാലിക്കുട്ടിയുടെ കാലാവധി കഴിഞ്ഞ ഒഴിവിലേക്കാണ് നിയമനം.