Connect with us

National

'ഖാന്‍മാരുടെ സിനിമ ഹിന്ദുക്കള്‍ കാണരുത്'

Published

|

Last Updated

ന്യൂഡല്‍ഹി: ബോളിവുഡിലെ ഖാന്‍ ത്രയങ്ങളായ ഷാരൂഖ് ഖാനും ആമിര്‍ ഖാനും സല്‍മാന്‍ ഖാനും സംഘര്‍ഷ സംസ്‌കാരം വളര്‍ത്തുന്നവരാണെന്നും യുവാക്കള്‍ അവരുടെ സിനികള്‍ കാണരുതെന്നും ബി ജെ പി. എം പി സാധ്വി പ്രാചി. മീറത്തില്‍ ഒരു ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ഒരു കുട്ടിയോട് താന്‍ ചോദിച്ചു, മുതിര്‍ന്നാല്‍ ആരാകണമെന്ന്. കുട്ടി പറഞ്ഞത് ഷാരൂഖ് ഖാനാകണമെന്നാണ്. നല്ല സ്റ്റണ്ട് നടത്തുന്നവരാണ് അവരെന്നാണ് കുട്ടി കാരണം പറഞ്ഞത്. ഈ നടന്‍മാര്‍ സംഘര്‍ഷമാണ് പ്രചരിപ്പിക്കുന്നത്. ഇവരുടെ ജീവിതത്തിലും ഇത് കാണാം. ഇവര്‍ ലവ് ജിഹാദിന്റെ വക്താക്കളാണെന്നും സാധ്വി വിശ്വഹിന്ദു പരിഷത്തിന്റെ ചടങ്ങില്‍ പറഞ്ഞു.

Latest