ഇസ്ലാമിക് മീഡിയാ മിഷന്‍ ചാനല്‍ കോര്‍ഡിനേറ്റര്‍ ആബിദ് വാഹനാപകടത്തില്‍ മരിച്ചു

Posted on: March 2, 2015 8:01 am | Last updated: March 2, 2015 at 10:30 pm
SHARE

obit- abid 2മലപ്പുറം: എസ് വൈ എസിന്റെ ഔദ്യോഗിക വാര്‍ത്താ വിഭാഗമായ ഇസ്ലാമിക് മീഡിയാ മിഷന് കീഴില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ചാനലിന്റെ കോര്‍ഡിനേറ്റര്‍ അരീക്കോട് തെക്കുമുറി സ്വദേശി ആബിദ് (ഹാബിദ്) മാട്ടില്‍ (30) വാഹനാപകടത്തില്‍ മരിച്ചു. ഇന്നലെ എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനം കഴിഞ്ഞ് മടങ്ങും വഴി മഞ്ചേരി നെല്ലിപ്പറമ്പിന് സമീപംവെച്ച് ആബിദ് സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെടുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ആബിദിനൊപ്പമുണ്ടായിരുന്ന ഇസ്ലാമിക് മീഡിയാ മിഷന്‍ പ്രവര്‍ത്തകന്‍ നൂഹിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിതാവ് പരേതനായ മോനുദ്ദീന്‍. ഭാര്യ: മൈമൂന. മക്കള്‍: അഫ്‌ലഹ്, അഫ്‌ന. മയ്യിത്ത് നിസ്‌ക്കാരം ഉച്ചക്ക് ഒരു മണിക്ക് അരീക്കോട് തെക്കുമുറി ജുമുഅ മസ്ജിദില്‍.