രാഹുല്‍ കൂടുതല്‍ കരുത്തോടെ തിരിച്ചുവരും: എ കെ ആന്റണി

Posted on: March 1, 2015 1:50 pm | Last updated: March 2, 2015 at 11:10 am
SHARE

Antonyതിരുവനന്തപുരം: രാഹുല്‍ ഗാന്ധി കൂടുതല്‍ കരുത്തനായി തിരിച്ചുവരുമെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. രാഹുലിന്റേത് താല്‍ക്കാലിക അവധി മാത്രമാണ്. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം പലര്‍ക്കും പേടിയാണ്. അത്തരക്കാരാണ് വിവാദമുണ്ടാക്കുന്നതെന്നും ആന്റണി പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നോമിനി സ്ഥാനാര്‍ത്ഥികള്‍ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏത് കുറ്റിച്ചൂലുകളെ നിര്‍ത്തിയാലും ജയിക്കുന്ന കാലം കഴിഞ്ഞു. തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ ജയിക്കണം. എന്നാലേ നിയമസഭാ തിരഞ്ഞെടുപ്പിലും വിജയിച്ച് സര്‍ക്കാരിന് ഭരണത്തില്‍ തുടരാനാകൂ എന്നും ആന്റണി പറഞ്ഞു.