സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

Posted on: March 1, 2015 1:32 pm | Last updated: March 2, 2015 at 11:10 am
SHARE

തിരൂരങ്ങാടി: എസ് വൈ എസ് സമ്മേളനത്തില്‍ പങ്കെടുക്കാനായി കൊല്ലത്ത് നിന്ന് എത്തിയ സംഘത്തില്‍പ്പെട്ട വിദ്യാര്‍ഥി മുങ്ങിമരിച്ചു. കൊല്ലം മയ്യനാട് മുക്ക്ം ആലയില്‍ ശംസുദ്ദീന്റെ മകന്‍ മുഹമ്മദ് സഅദ് (17) ആണ് മരിച്ചത്. സമ്മേളനത്തില്‍ പങ്കെടുക്കാനായി നഗരിയിലേക്ക് പുറപ്പെടും മുമ്പ് മമ്പുറം കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു സഅദ്. രാവിലെ ഏഴരയോടെയായിരുന്നു സംഭവം. മയ്യിത്ത് തിരുരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോരട്ടം നടത്തിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. മയ്യനാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മരിച്ച സഅദ്.