സൗജന്യ ബസ് സര്‍വീസുമായി ഐ സി എഫ് അല്‍ജുബൈല്‍ കമ്മിറ്റി

Posted on: March 1, 2015 12:15 pm | Last updated: March 1, 2015 at 12:15 pm
SHARE

sys logoതാജുല്‍ ഉലമാനഗര്‍: സമ്മേളനത്തിനെത്തുന്നവര്‍ക്ക് സൗജന്യ ബസ് സര്‍വീസ് സൗകര്യമൊരുക്കി ഐ സി എഫ് സഊദി അല്‍ ജുബൈല്‍ കമ്മിറ്റി. കോട്ടക്കല്‍ ടൗണില്‍ നിന്ന് സമ്മേളന നഗരിയിലേക്കും തിരിച്ച് കോട്ടക്കലിലേക്കുമായി രണ്ട് ലക്ഷ്വറി ടൂറിസ്റ്റ് ബസുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. വ്യാഴാഴ്ച ആരംഭിച്ച സര്‍വീസ് ഇന്ന് സമാപന സംഗമം വരെ തുടരും. ആയിരക്കണക്കിന് പേര്‍ ഇതിനകം സൗകര്യം പ്രയോജനപ്പെടുത്തിക്കഴിഞ്ഞു. ജൂബൈല്‍ ഐ സി എഫിന് കീഴില്‍ പന്ത്രണ്ടോളം പേരാണ് സമ്മേളനത്തിനായി നാട്ടിലെത്തിയിരിക്കുന്നത്. പ്രസിഡന്റ് ശൗക്കത്ത് സഖാഫി, സെക്രട്ടറി അബ്ദുല്‍ കരീം അല്‍ കാസിമി എന്നിവരാണ് നേതൃത്വം നല്‍കുന്നത്.