Connect with us

Gulf

നൃത്തം ക്യാമറയില്‍ പകര്‍ത്തിയ ഏഷ്യക്കാരന് മൂന്നു മാസം തടവ്

Published

|

Last Updated

അബുദാബി: സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ നൃത്തം ചെയ്യുന്ന രംഗം മൊബൈലില്‍ പകര്‍ത്തിയ ഏഷ്യക്കാരന് മൂന്നു മാസം തടവ്. മറ്റുള്ളവരുടെ സ്വകാര്യതക്ക് ഭംഗംവരുത്തിയതിനാണ് കോടതി പ്രതിക്കെതിരെ ശിക്ഷ വിധിച്ചത്. തടവ് കാലം അവസാനിച്ചാല്‍ ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. പെണ്‍കുട്ടികളുടെ അനുമതിയില്ലാതെയാണ് ഇയാള്‍ പടം പിടിച്ചതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കുട്ടികള്‍ പടം എടുക്കുമ്പോള്‍ എതിര്‍ത്തിരുന്നില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.