Connect with us

Gulf

മൂന്നു വയസുകാരിക്ക് പീഡനം: തൊഴിലാളിക്ക് തടവ്

Published

|

Last Updated

റാസല്‍ ഖൈമ: അറബ് വംശജയായ മൂന്നു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഏഷ്യന്‍ തൊഴിലാളിക്ക് തടവ്. മാതാവിനും സഹോദരങ്ങള്‍ക്കുമൊപ്പം ഷോപ്പിംഗ് മാളിലെത്തിയപ്പോഴായിരുന്നു പീഡനം. കുട്ടികളെ മാളിലെ കളിസ്ഥലത്ത് നിര്‍ത്തി മാതാവ് സാധനങ്ങള്‍ വാങ്ങാനായി പോയ അവസരത്തിലായിരുന്നു പീഡിപ്പിച്ചത്. മാതാവ് തിരിച്ചെത്തിയപ്പോള്‍ ബാലികയെ കാണാതാവുകയായിരുന്നു. തിരച്ചലിനിടയില്‍ മാളിന്റെ ആളൊഴിഞ്ഞ മൂലയില്‍ തൊഴിലാളിക്കൊപ്പം കണ്ടെത്തുകയായിരുന്നു. മാതാവിന്റെ കണ്‍മുമ്പിലായിരുന്നു ബാലികയെ തൊഴിലാളി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

Latest