നിസാമിന്റെ പണത്തിന്റെ ഉറവിടം അന്വേഷിക്കണമെന്ന് പിണറായി

Posted on: February 27, 2015 6:51 pm | Last updated: February 27, 2015 at 6:56 pm

pinarayiതൃശൂര്‍: ചന്ദ്രബോസിനെ കൊലപ്പെടുത്തിയ പ്രതി നിസാമിന്റെ പണത്തിന്റെ സ്രോതസ് ഏതാണെന്നതു സംബന്ധിച്ച് അന്വേഷണം നടത്തിയാല്‍ ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും പുറത്തുവരുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ശോഭ സിറ്റി സെക്യൂരിറ്റി ജീവനക്കാരനായിരുന്ന കൊല്ലപ്പെട്ട കാട്ടുങ്ങല്‍ ചന്ദ്രബോസിന്റെ വടക്കേ കാരമുക്കിലുള്ള വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

നിസാമിനെതിരെ കര്‍ക്കശ നടപടി സ്വീകരിച്ചാല്‍ മാത്രം പോര. എങ്ങനെയാണ് ഇയാള്‍ പണം സമ്പാദിച്ചതെന്നു കൂടി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തിയില്ലെങ്കില്‍ ഈ കേസ് ഒന്നുമല്ലാതെ അവസാനിക്കുമായിരുന്നു. കേസ് അവസാനിപ്പിക്കാന്‍ പോലീസിലും സര്‍ക്കാരിലും നിസാമിനു വേണ്ടത്ര സ്വാധീനമുണ്ടെന്നും പിണറായി ആരോപിച്ചു.