Connect with us

Kerala

യുവജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കര്‍മ പദ്ധതി തയ്യാറാക്കണം: എസ് വൈ എസ്

Published

|

Last Updated

താജുല്‍ ഉലമാ നഗര്‍: രാജ്യത്തെ യുവജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പഠന വിധേയമാക്കി അവ പരിഹരിക്കുന്നതിനുള്ള കര്‍മ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളോട് എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനം ആവശ്യപ്പെടുന്നു. ഇന്ത്യന്‍ യുവത്വത്തിന്റെ കര്‍മശേഷിയും പ്രതിഭാത്വവും ഇവിടെതന്നെ പ്രയോജനപ്പെടുത്താന്‍ സാധിക്കണം. അതിന് മികച്ച തൊഴില്‍ സാഹചര്യം സൃഷ്ടിക്കപ്പെടണം.
യുവാക്കളുടെ ഊര്‍ജം ഫലപ്രദമായി വിനിയോഗിക്കുമ്പോഴാണ് രാഷ്ട്രം പുരോഗതി കൈവരിക്കുന്നത്. വികസനമെന്നത് നിര്‍മാണപ്രവര്‍ത്തനങ്ങളെ മാത്രം അടിസ്ഥാനമാക്കി വിലയിരുത്തേണ്ടതല്ല. മനുഷ്യ വിഭവത്തെ ഗുണപരമായി ഉപയോഗപ്പെടുത്തലാണ് വികസനത്തിന്റെ അളവുകോലായി പരിഗണിക്കേണ്ടത്. ഇന്ത്യയിലെ തൊഴില്‍പരവും സാമ്പത്തിക പരവുമായ പ്രതികൂല സാഹചര്യം യുവമനസ്സുകളില്‍ അരക്ഷിതബോധം സൃഷ്ടിച്ചിട്ടുണ്ട്. ഈ അരക്ഷിത മനസ്സുകളെ ചൂഷണം ചെയ്യാനുള്ള വിധ്വംസക നീക്കങ്ങള്‍ക്കെതിരെ യുവാക്കള്‍ക്കിടയില്‍ ജാഗ്രതരൂപപ്പെടുത്താനും സര്‍ക്കാറുകള്‍ക്ക് സാധിക്കണം. യുവജന ക്ഷേമത്തിനായുള്ള ഭരണകൂടത്തിന്റെ എല്ലാ പദ്ധതികള്‍ക്കും ഈ സമ്മേളനം പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും എസ് വൈ എസ് പ്രമേയത്തില്‍ അറിയിച്ചു.

സമ്മേളനം കൈരളി പീപ്പിളില്‍
കോഴിക്കോട്: എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളന പരിപാടികള്‍ കൈരളി പീപ്പിള്‍ ടി വി ഇന്ന് രാത്രി 11.30 മുതല്‍ സംപ്രേഷണം ചെയ്യും.
പ്രചാരണത്തിന് ചായ സല്‍ക്കാരവും
താജുല്‍ ഉലമ നഗര്‍: എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന് പുതുമയുള്ള പ്രചാരണം. ഇന്ന് രാവിലെ മുതല്‍ വൈകുന്നേരം വരെ പുളിക്കല്‍ പെരിയമ്പലം മല്‍വ ടീസ്റ്റാളില്‍ എത്തുന്ന ആര്‍ക്കും സൗജന്യമായി ചായയും ലഘുഭക്ഷണവും ലഭിക്കും. സമ്മേളനത്തോടനുബന്ധിച്ച് ഉടമ അബ്ദുസലാമിന്റെ ഉപഹാരമാണ് ഈ ചായസല്‍ക്കാരം. സല്‍ക്കാരത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ ആറിന് നടക്കും.
നിസാമി സംഗമം
താജുല്‍ ഉലമാനഗര്‍: കേരളത്തിലെ മുഴുവന്‍ നിസാമിമ്ാരുടെയും സംഗമം മാര്‍ച്ച് ഒന്നിന് രാവിലെ പത്ത് മണിക്ക് സമ്മേളന നഗരിയില്‍ നടക്കും. ഫോണ്‍: 9447424890, 8907343999, 9847995696.

Latest