Connect with us

Kerala

എസ് വൈ എസിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയം: കുവൈത്ത് ചീഫ് ജസ്റ്റിസ്‌

Published

|

Last Updated

എസ് വൈ എസ് 60ാം വാര്‍ഷികത്തിന്റെ സമ്മേളനം കുവൈത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ശൈഖ് സയ്യിദ് മുഹമ്മദ് യൂസുഫ് അല്‍ രിഫാഇ ഉദ്ഘാടനം ചെയ്യുന്നു.

താജുല്‍ ഉലമാ നഗര്‍: ലോക വ്യാപകമായി ഇസ്‌ലാമിനെ തെറ്റിദ്ധരിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഇന്ത്യയില്‍ ഇസ്‌ലാമിന്റെ യഥാര്‍ഥ മുഖം വ്യക്തമാക്കുന്ന എസ് വൈ എസിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണെന്ന് കുവൈത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സയ്യിദ് മുഹമ്മദ് യൂസുഫ് അല്‍ രിഫാഈ. എടരിക്കോട് താജുല്‍ ഉലമാ നഗറില്‍ ആരംഭിച്ച സുന്നി യുവജന സംഘം അറുപതാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ് വൈ എസിന്റെ ഈ സന്ദേശം ലോകം മുഴുവന്‍ പ്രചരിപ്പിക്കപ്പെടേണ്ടതുണ്ട്. സമാധാനത്തിന്റെ മതമാണ് ഇസ്‌ലാം. തീവ്രവാദവും ഭീകരവാദവും ഇസ്‌ലാം അനുവദിക്കുന്നില്ല. സാഹോദര്യമാണ് അതിന്റെ യഥാര്‍ഥ മുഖം. ഈ സന്ദേശമാണ് ജനങ്ങൡലേക്ക് കൈമാറേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest