ഒറ്റപ്പാലം: അക്രമവും അരാചകത്വവും തിന്മകളും സമൂഹത്തില്‍ നിന്ന് തുടച്ച് നീക്കാന്‍ യുവത്വം നന്മകള്‍ക്ക് വേണ്ടി സമര്‍പ്പിക്കണമെന്ന് എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എന്‍ കെ സിറാജുദ്ദീന്‍ ഫൈസി.
എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി പിലാത്തറ യൂനിറ്റ് എസ് വൈ എസ് സംഘടിപ്പിച്ച മഹല്ല് വിചാരത്തില്‍ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ നാസര്‍ തെക്കിനിമഠം അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സോണ്‍ സെക്രട്ടറി റശീദ് അശറഫി ഉദ്ഘാടനം ചെയ്തു. അലി മാസ്റ്റര്‍ , കെ ഇസ്മാഈല്‍, മാനുഹാജി, അബൂബക്കര്‍ സാഹിബ്ബ്, രായിന്‍ സാഹിബ്ബ്, കാസിം പ്രസംഗിച്ചു. മൂസ പിലാത്തറ സ്വാഗതവും അഫ്‌സല്‍ നന്ദിയും പറഞ്ഞു.