Connect with us

Malappuram

ആദര്‍ശത്തെ മുറുകെ പിടിക്കണം: ഡോ. ഫാറൂഖ് നഈമി

Published

|

Last Updated

താജുല്‍ ഉലമാനഗര്‍: ആത്മ സംസ്‌കരണത്തിന്റെ പാഠങ്ങള്‍ പകര്‍ന്ന് തന്ന ദഅ്‌വാ പ്രഭാഷണം ശ്രവിക്കാന്‍ ആയിരങ്ങള്‍.
എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫാറൂഖ് നഈമിയുടെ ശ്രവണ സുന്ദരവും പഠനാര്‍ഹവുമായ പ്രസംഗം വിശ്വാസികള്‍ ഹൃദയത്തിലേറ്റ് വാങ്ങി. ചരിത്രത്തിന്റെ ഏടുകളില്‍ നിന്നുള്ള സുപ്രധാന സംഭവ വികാസങ്ങള്‍ വിശ്വാസികളുടെ ഹൃദയങ്ങളെ തൊട്ടുണര്‍ത്തുന്ന രീതിയില്‍ അവതരിപ്പിക്കുകയായിരുന്നു. വൈകുന്നേരം ഏഴ് മണിയോടെയാണ് ദഅ്‌വാ പ്രഭാഷണത്തിന് തുടക്കമായത്. ഇതിന് മുമ്പ് ഇരിപ്പിടങ്ങളെല്ലാം നിറഞ്ഞ് കവിഞ്ഞിരുന്നു. മുന്‍ഗാമികളുടെ പാത പിന്തുടര്‍ന്ന് ജീവിതത്തെ ക്രമപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ആദര്‍ശത്തെ മുറുകെ പിടിക്കണം. ഇതിന് ഏറെ ത്യാഗം സഹിക്കേണ്ടതുണ്ട്. മുന്‍ഗാമികളെല്ലാം ഇത്തരത്തില്‍ ത്യാഗം അനുഭവിച്ചവരാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. സയ്യിദ് മുഹമ്മദ് ബാഖിര്‍ ശിഹാബ് തങ്ങള്‍ പ്രാര്‍ഥന നടത്തി. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, ഹസന്‍ കുഞ്ഞിക്കോയ തങ്ങള്‍, നാസര്‍ ഹാജി ഓമച്ചപ്പുഴ, സി കെ യു മൗലവി മോങ്ങം സംബന്ധിച്ചു.