സുവാരസ് വീണ്ടും കടിച്ചോ ?

Posted on: February 26, 2015 2:49 am | Last updated: February 25, 2015 at 11:49 pm

മാഞ്ചസ്റ്റര്‍: മത്സരത്തിനിടെ എതിരാളികളെ കടിച്ചതിന്റെ പേരില്‍ വിവാദപുരുഷനായ ഉറുഗ്വെ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസ് വീണ്ടും കടിപ്രയോഗം നടത്തിയതായി റിപ്പോര്‍ട്ട്.
ബാഴ്‌സലോണ താരം ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഡിഫന്‍ഡര്‍ മാര്‍ട്ടിന്‍ ഡെമിഷെലിസിന്റെ വിരല്‍ കടിക്കാന്‍ ശ്രമിക്കുന്നത് ടി വി റീപ്ലേയില്‍ വ്യക്തമാണെന്ന് ചില വിദേശ ടാബ്ലോയിഡുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പന്തിനായി ഡെമിഷെലിസുമായി പോരാടുമ്പോഴാണിത്. എന്നാല്‍, കടിയേറ്റതു പോലെ ഡെമിഷെലിസ് പ്രതികരിക്കാഞ്ഞത് ഈ വാദത്തെ തള്ളിക്കളയുകയും ചെയ്യുന്നു.
ബ്രസീല്‍ ലോകകപ്പില്‍ ഇറ്റലിയുടെ ജോര്‍ജിയോ ചെല്ലെനിയെ കടിച്ചതിന് ഏഴ് മത്സരങ്ങളില്‍ വിലക്ക് നേരിട്ടിരുന്നു സുവാരസിന്.