Connect with us

Ongoing News

ശ്രീലങ്കക്ക് 92 റണ്‍സ് ജയം

Published

|

Last Updated

മെല്‍ബണ്‍: ബംഗ്ലാദേശിനെ 92 റണ്‍സിന് തകര്‍ത്ത് ശ്രീലങ്ക പൂള്‍ എയില്‍ അവര്‍ പദ്ധതിയിട്ടതു പോലൊരു ജയം സ്വന്തമാക്കി. 333 റണ്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശ് 47 ഓവറില്‍ 240 റണ്‍സില്‍ ആള്‍ ഔട്ട്. 161 റണ്‍സെടുക്കുകയും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത തിലകരത്‌നെ ദില്‍ഷനാണ് കളിയിലെ താരം.
ലങ്കന്‍ ബൗളര്‍മാരില്‍ മൂന്ന് വിക്കറ്റെടുത്ത മലിംഗയാണ് തിളങ്ങിയത്. ജയത്തോടെ മൂന്ന് കളിയില്‍ നാല് പോയിന്റുമായി ശ്രീലങ്ക ഗ്രൂപ്പില്‍ രണ്ടാമതായി. മൂന്ന് കളിയില്‍ മൂന്ന് പോയിന്റുള്ള ബംഗ്ലാദേശ് നാലാം സ്ഥാനത്താണ്. നേരത്തേ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്കക്കായി ആദ്യ വിക്കറ്റില്‍ ദില്‍ഷനും (161 നോട്ടൗട്ട്) തിരുമനെയും (52) ചേര്‍ന്ന് 122 റണ്‍സിന്റെയും രണ്ടാം വിക്കറ്റില്‍ ദില്‍ഷനും സംഗക്കാരയും (105 നോട്ടൗട്ട്) ചേര്‍ന്ന് 210 റണ്‍സും കൂട്ടിച്ചേര്‍ത്തു. ദില്‍ഷന്റെ ഇരുപത്തൊന്നാമത്തെയും സംഗക്കാരയുടെ ഇരുപത്തിരണ്ടാമത്തെയും സെഞ്ച്വറിയാണിത്. 22 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ദില്‍ഷന്റെ 161 റണ്‍സ്. ദില്‍ഷന്റെ കരിയറിലെ ഉയര്‍ന്ന സ്‌കോറാണിത്. ലോകകപ്പിലെ ഒരു ശ്രീലങ്കന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോറും. 13 ബൗണ്ടറികളും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു സങ്കക്കാരയുടെ ഇന്നിംഗ്‌സ്. രണ്ടാം വിക്കറ്റില്‍ ദില്‍ഷനും സംഗക്കാരയും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 210 റണ്‍സ് ഈ വിക്കറ്റിലെ ശ്രീലങ്കയുടെ ഉയര്‍ന്ന സ്‌കോറാണ്. 2012ല്‍ ഇവര്‍ തന്നെ കുറിച്ച 200 റണ്‍ കൂട്ടുകെട്ടിന്റെ റെക്കോര്‍ഡാണ് തിരുത്തപ്പെട്ടത്.

 

---- facebook comment plugin here -----