Connect with us

Kasargod

മംഗലാപുരത്ത് ചര്‍ച്ചിന് നേരെ ആക്രമണം

Published

|

Last Updated

മംഗലാപുരം: മംഗലാപുരത്ത് ക്രിസ്ത്യന്‍ ദേവാലയത്തിന് നേരെ ആക്രമണം. ആക്രമണത്തിന് പിന്നില്‍ സാമൂഹികവിരുദ്ധ ശക്തികളാണെന്ന് കര്‍ണാടക ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി യു ടി ഖാദര്‍ പറഞ്ഞു.
ചൊവ്വാഴ്ചയാണ് ക്രൈസ്തവ ദേവാലയത്തിനെതിരെ അക്രമം നടന്നത്. കല്ലേറ് നടത്തിയ അക്രമകാരികള്‍ ചര്‍ച്ചിനകത്തെ ചില്ല് പ്രതിമക്ക് കേടുപാടുകള്‍ വരുത്തി. ആക്രമണം നടന്ന പരിസരത്ത് നിന്ന് സിഗരറ്റിന്റെ തുണ്ടുകള്‍ കണ്ടെത്തിയത് ചെറിയ സംഘത്തിന്റെ അക്രമമാണെന്ന സുചനയാണ് നല്‍കുന്നത്. സ്ഥലം സന്ദര്‍ശിച്ച മന്ത്രി യു ടി ഖാദര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. അക്രമത്തിലൂടെ ഭയം സൃഷ്ടിക്കലാണ് സാമൂഹികവിരുദ്ധരുടെ ലക്ഷ്യം. 90 ശതമാനം വരുന്ന നല്ല സമുദായക്കാര്‍ ദൗര്‍ഭാഗ്യകരമായ ഇത്തരം സംഭവങ്ങള്‍ക്കെതിരാണ്. കുറ്റവാളികളെ പോലീസ് ഉടന്‍ കണ്ടെത്തുമെന്നും യു ടി ഖാദര്‍ പറഞ്ഞു. ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കെതിരെ അക്രമങ്ങള്‍ നടക്കുന്നത് വിവാദമാകുന്നതിനിടെയാണ് കര്‍ണാടകയിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.

---- facebook comment plugin here -----

Latest