പ്രതിനിധി സംഘം 27ന് എത്തും

Posted on: February 25, 2015 5:30 am | Last updated: February 25, 2015 at 9:41 am

അബുദബി: സമ്മേളനത്തിന്റെ ഭാഗമായി ഐ സി എഫ് യു എ ഇ നാഷനല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സമ്മേളന പ്രതിനിധി സംഘം 27ന് എത്തും. കാലത്ത് ഏഴിന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്ന സംഘത്തെ എസ് വൈ എസ് കേന്ദ്രനേതാക്കള്‍ സ്വീകരിക്കും. 2.30ന് യു എ ഇയില്‍ നിന്നുള്ള ഐ സി എഫ് ആര്‍ എസ് സി പ്രവര്‍ത്തകര്‍ കോട്ടക്കല്‍ ചങ്കുവെട്ടി പി എം ഓഡിറ്റോറിയം പരിസരത്തു നിന്ന് പ്രകടനമായി സമ്മേളന വേദിയിലേക്ക് നീങ്ങും.