വി എസ് സുനില്‍കുമാര്‍ എം എല്‍ എ മൊഴിനല്‍കി

Posted on: February 25, 2015 5:32 am | Last updated: February 25, 2015 at 12:32 am

കൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ പ്രതിയെ രക്ഷപ്പെടുത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഹായം നല്‍കിയെന്ന് വി എസ് സുനില്‍കുമാര്‍ എം എല്‍ എ പ്രത്യേക കമീഷന്‍ മുമ്പാകെ മൊഴിനല്‍കി. ഇതിനായി മുഖ്യമന്ത്രി ഏര്‍പ്പാടാക്കിയ തൃശൂരിലെ യു ഡി എഫ് എം എല്‍ എ 50,000 രൂപ പ്രതിയുടെ സഹോദരന് കൈമാറിയെന്നും സരിത എസ് നായരുടെ ടീം സോളാര്‍ കമ്പനിയുടെ ടെക്‌നിക്കല്‍ ഓഫീസറായ മണിമോന്‍ എന്ന മണിലാലിനെ ജാമ്യത്തിലിറക്കാനാണ് മുഖ്യമന്ത്രി ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു.