Connect with us

Malappuram

സീനത്തില്‍ 'എന്റെ ഡിസൈന്‍, എന്റെ പട്ട്' വെഡ്ഡിംഗ് കാര്‍ണിവല്‍

Published

|

Last Updated

കോട്ടക്കല്‍: സീനത്ത് ഗ്രൂപ്പിന്റെ പുതിയ വസ്ത്ര വ്യാപാര സമുഛയമായ കോട്ടക്കല്‍ സീനത്ത് സില്‍ക്‌സ് ആന്‍ഡ് സാരീസില്‍ ആരംഭിച്ച വെഡ്ഡിംഗ് കാര്‍ണിവല്‍ വ്യത്യസ്ഥതകള്‍ കൊണ്ട് ശ്രദ്ധേയമാകുന്നു. ഉപഭോക്താക്കള്‍ക്ക് അവരുടെ മനസ്സിലുള്ള ഡിസൈനില്‍ സാരികള്‍ നെയ്‌തെടുക്കാന്‍ കാര്‍ണിവലിന്റ ഭാഗമായി ആരംഭിച്ച “എന്റെ ഡിസൈന്‍, എന്റെ പട്ട്” എന്ന പരിപാടിയിലൂടെ സാധിക്കുന്നു. ആകര്‍ഷകമായ ഡിസൈനുകളില്‍ സാരികള്‍ നെയ്‌തെടുക്കാന്‍ സീനത്തിന്റ വിദഗ്ധരായ നെയ്ത്തുകാരിലൂടെ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കുന്നു എന്നതാണ് ഈ കാര്‍ണിവലിന്റെ ഏറ്റവും വലിയ പ്രത്യേകത. ഏറ്റവും പുതിയ വിവാഹ സാരികളായ കാഞ്ചിപുരം സെല്‍ഫ് എംബോസ്ഡ് സാരീസ്, കട്ട് വര്‍ക്ക് സാരീസ്, സ്റ്റോണ്‍ വര്‍ക്ക് സാരീസ്, ബാംഗ്ലൂര്‍ ഡിസൈനര്‍ വെഡ്ഡിംഗ് സാരീസ് തുടങ്ങിയവയുടെയും ഗാഗ്ര ചോളി, ലെഹങ്ക ചോളി, മഹന്തി ലെഹങ്ക തുടങ്ങിയ ആഘോഷ വസ്ത്രങ്ങളുടേയും പ്രത്യേക വിഭാഗങ്ങള്‍ തന്നെ സീനത്തില്‍ ആരംഭിച്ചിരിക്കുന്നു. കൂടാതെ സ്‌ട്രെയ്റ്റ് ലോംഗ് ചുരിദാര്‍, പ്ലാസ ബോട്ടം ചുരിദാര്‍, തുടങ്ങിയവയുടെ വിപുലമായ ശേഖരവുമായി മലബാറിലെ വിവാഹങ്ങള്‍ക്ക് പകിട്ടേകാന്‍ സീനത്ത് ഒരുങ്ങിക്കഴിഞ്ഞതായി സീനത്ത് ഗ്രൂപ്പ് സാരഥികള്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് : 9387 502 007