Connect with us

International

'ഈ ക്ലോക്ക് ഒരു സെക്കന്‍ഡ് വൈകിയോടാന്‍ 16,000 കോടി വര്‍ഷം കാത്തിരിക്കേണ്ടിവരും'

Published

|

Last Updated

ടോക്യോ: ഏറ്റവും കൃത്യമായി സമയം രേഖപ്പെടുത്തുന്ന രണ്ട് ക്ലോക്കുകള്‍ ജാപ്പനീസ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. 1,600 കോടി വര്‍ഷം കഴിയുമ്പോള്‍ മാത്രമായിരിക്കും ഈ ക്ലോക്കില്‍ ഒരു സെക്കന്‍ഡ് സമയം വൈകിയോടുകയെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. ക്രയോജനിക് ഓപ്റ്റിക്കല്‍ ലാറ്റീസ് ക്ലോക്കുകള്‍ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ടോക്യോ യൂനിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഹിദേതോഷി കതോരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ക്ലോക്ക് വികസിപ്പിച്ചെടുത്തത്. ഇതുസംബന്ധിച്ച പഠന ലേഖനം നാച്വര്‍ ഫോട്ടോണിക്‌സ് മാഗസിനില്‍ പ്രസിദ്ധീകരിച്ചിരുന്നു. മൈനസ് 180 സെല്‍ഷ്യസ് ഡിഗ്രിയില്‍ പോലും ഈ ക്ലോക്ക് നിലക്കാതെ പ്രവര്‍ത്തിക്കുമെന്നാണ് ഗവേഷക സംഘം ചൂണ്ടിക്കാട്ടുന്നത്. നിരവധി പരീക്ഷണങ്ങള്‍ക്കൊടുവിലാണ്, ഒരു സെക്കന്‍ഡ് വൈകിയോടാന്‍ ഈ ക്ലോക്കിന് 1,600 കോടി വര്‍ഷം കാത്തിരിക്കേണ്ടിവരുമെന്ന് കണ്ടെത്തിയതെന്ന് അവര്‍ പറഞ്ഞു. മൂന്ന് കോടി വര്‍ഷം കൂടുമ്പോള്‍ മാത്രം ഒരു സെക്കന്‍ഡ് വൈകിയോടുന്ന ആറ്റം ക്ലോക്കുകളേക്കാള്‍ കൃത്യമാണ് പുതിയ ക്ലോക്കിലെ സമയമെന്നും ഗവേഷകര്‍ പറയുന്നു.