സമ്പൂര്‍ണ ജൈവ സംസ്ഥാനമാക്കാന്‍ ഒന്നിക്കണം: മന്ത്രി

Posted on: February 23, 2015 11:32 am | Last updated: February 23, 2015 at 11:32 am

pk jayalakshmi1കല്‍പ്പറ്റ: കേരളത്തെ സമ്പൂര്‍ണ്ണ ജൈവ സംസ്ഥാനമാക്കാന്‍ എല്ലാവരും ഒന്നിക്കണമെന്ന് പട്ടികവര്‍ഗ്ഗ യുവജനക്ഷേമ വകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മി.കല്‍പ്പറ്റ എം.എസ്.സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനില്‍ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിച്ച കാര്‍ഷിക ശില്‍പ്പശാല- പുത്തരി 2015 ല്‍ ‘പൊതുമേഖലാ സ്ഥാപനങ്ങളും കാര്‍ഷിക കേരളവും’ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി
.എല്ലാവരും കൂട്ടായ്മയോടെ പ്രവര്‍ത്തിച്ചാല്‍ 2016ഓടെ കേരളം സമ്പൂര്‍ണ ജൈവ സംസ്ഥാനമാകും.കാര്‍ഷിക സംസ്‌കാരവുമായി ബന്ധപ്പെട്ടതാണ് മലയാളികളുടെ ജീവിതം.
അമിതമായ രാസവള-കീടനാശിനി പ്രയോഗത്താല്‍ മലിനമായിത്തീര്‍ന്ന മണ്ണ് പഴയതുപോലെയാക്കിമാറ്റിയാല്‍ മാത്രമേ ആരോഗ്യമുള്ള ജീവിതം സാദ്ധ്യമാകൂ.കൃഷി ലാഭകരമാക്കാന്‍ ഹൈടെക് ഫാമിങ്ങിനെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പാരമ്പര്യ കൃഷിക്കും ഊന്നല്‍ നല്‍കണം.ജൈവകൃഷിയിലൂടെ മണ്ണിനെ വീണ്ടെടുക്കാനും കേരളത്തെ സമ്പൂര്‍ണ്ണ ജൈവസംസ്ഥാനമാക്കുവാനുമുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളില്‍ കര്‍ഷകരും പൊതുജനങ്ങളും പങ്കാളികളാകണമെന്ന് മന്തി ആഹ്വാനം ചെയ്തു.
പ്രവര്‍ത്തനങ്ങളില്‍ യുവജനതയെയും പങ്കാളികളാക്കണം.യുവജനങ്ങളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുന്ന വിധത്തില്‍ വിജ്ഞാനവ്യാപന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയെ മന്ത്രി അഭിനന്ദിച്ചു.
മണ്ണ് സംരക്ഷണ പര്യവേഷണ വകുപ്പ് ഡയറക്ടര്‍ ഡോ.പി.എന്‍.പ്രേമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. എം.എസ്.സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്‍േഷന്‍ ഡയറക്ടര്‍ ഡോ. എന്‍.അനില്‍കുമാര്‍ ആശംസകള്‍ അര്‍പ്പിച്ചു.ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.ഹേമകുമാരി സ്വാഗതവും മീഡിയ ലൈസണ്‍ ഓഫീസര്‍ ഡോ.ടി വി.രാജേന്ദ്രലാല്‍ നന്ദിയും പറഞ്ഞു.വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രതിനിധികളായ ഡോ കെ.പ്രതാപന്‍,അശോക്കുമാര്‍ തെക്കന്‍ എന്‍ കെ മനോജ്,ശരണ്‍ കുമാര്‍,ഡോ.സുരേഷ്‌കുമാര്‍,എ.ഉണ്ണികൃഷ്ണന്‍,കെ.ഭാസ്‌കരന്‍,ഡോ.ജോസ് ജെയിംസ്,പി.എം.ജോണ്‍ എന്നിവര്‍ വിഷയാവതരണം നടത്തി.