Connect with us

Ongoing News

വാട്‌സ് ആപ്പ് സൗജന്യ വോയ്‌സ്‌കോള്‍ കൂടുതല്‍പേരിലേക്ക്‌

Published

|

Last Updated

ന്യൂഡല്‍ഹി: വാട്‌സ് ആപ്പ് വോയ്‌സ് കോളിംഗ് ഇനി എല്ലാ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കും ലഭിക്കും. അതിനായി നിങ്ങള്‍ ഈ സംവിധാനം ഉള്ള വാട്‌സ് ആപ്പ് ഉപഭോക്താവ് വേണം. സേവനം ഔദ്യോഗികമായി ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ പേര്‍ക്ക് സേവനം വ്യാപിക്കുന്നതെന്നാണ് വിവരം.

വെള്ളിയാഴ്ചയാണ് വാട്‌സ്ആപ്പ് വോയ്‌സ് കോളിംഗ് വിപുലമാക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. സൗജന്യ കോള്‍ സംവിധാനമുള്ള ഒരു സുഹൃത്തിന്റെ കോള്‍ സ്വീകരിച്ചാല്‍ ഈ സംവിധാനം നിങ്ങള്‍ക്കും ലഭിക്കും. നേരത്തെ, ഈ സര്‍വീസ് ആരംഭിച്ചപ്പോള്‍ തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് മാത്രമാണ് വാട്‌സ് ആപ്പ് നല്‍കിയിരുന്നത്. ഇതിനായി വാട്‌സ് ആപ്പില്‍ നിന്നാണ് കോള്‍ ലഭിച്ചിരുന്നത്.
വോയ്‌സ് കോള്‍ സംവിധാനം അക്റ്റീവായാല്‍ വാട്‌സ് ആപ്പില്‍ പുതിയൊരു വിന്‍ഡോയിലാണുകാണുക എന്നാണ് സ്‌ക്രീന്‍ ഷോട്ടുകള്‍ സൂചിപ്പിക്കുന്നത്. വാട്‌സ്ആപ്പിന്റെ പുതിയ പതിപ്പ് ഉപയോഗിച്ച് ആന്‍ഡ്രോയിഡ് ഫോണിലേക്കും ബ്ലാക്‌ബെറിയിലേക്കും വോയ്‌സ്‌കോളുകള്‍ നടത്താനാകും. ഐഫോണിലും വിന്‍ഡോസ് ഫോണിലും വോയ്‌സ് കോളിംഗ് ഈ ഘട്ടത്തില്‍ ലഭ്യമാകില്ല.ഒരു സുഹൃത്ത് അക്കൗണ്ട് ആരംഭിക്കാന്‍ ക്ഷണിക്കുന്ന അതേ മാതൃകയാണ് വാട്‌സ് ആപ്പും അവലംബിച്ചിരിക്കുന്നത്. ഈ സംവിധാനം എല്ലാ ഉപയോക്താക്കള്‍ക്കും ഉടന്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.