Connect with us

Kerala

പുറത്തുപോകുകയാണെന്ന് പറഞ്ഞാണ് വി എസ് പോയതെന്ന് കോടിയേരി

Published

|

Last Updated

ആലപ്പുഴ: പുറത്തുപോകുകയാണെന്ന് പറഞ്ഞാണ് വിഎസ് സമ്മേളന നഗരിയില്‍ നിന്ന് പോയതെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമ്മേളനം നടക്കുമ്പോള്‍ പുറത്തുപോകാന്‍ സമ്മതം ചോദിച്ച് ആളുകള്‍ പോകുന്നത് സാധാരണമാണ്. ഒരാള്‍ കുറച്ച് നേരം മാറി നില്‍ക്കുന്നത് അച്ചടക്ക ലംഘനമായി പാര്‍ട്ടി കാണുന്നില്ല. അതേസമയം പാര്‍ട്ടി അച്ചടക്കം കര്‍ശമായി പാലിക്കപ്പെടണം. അച്ചടക്ക വിരുദധമായ ഒരു കാര്യവും അംഗീകരിക്കാനാകില്ല. പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ എതെങ്കിലും വ്യക്തിയെക്കുറിച്ച് മാത്രമല്ല, എല്ലാ അംഗങ്ങളുടെയും പ്രവര്‍ത്തനം വിലയിരുത്തപ്പെടന്നുണ്ടെന്നും കോടിയേരി വ്യക്തമാക്കി.

കേരളത്തില്‍ പാര്‍ട്ടി രൂപീകരിച്ച സമാദരണനീയനായ നേതാവാണ് വി എസ്. അദ്ദേഹം പാര്‍ട്ടിയിലുണ്ടാകുമോ എന്ന ചോദ്യം അസംബന്ധമാണ്. ഒരാളെയും നഷ്ടപെടുത്തുന്ന ഒരു നിലപാടും പാര്‍ട്ടി സ്വീകരിക്കില്ല. പുതിയ ആളുകളെ കൂടി പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. ഇത് വിപ്ലവ ബഹുജന പ്രസ്ഥാനമാണ്. ഇതിന് സംഘടനാ രീതിയിലേ പ്രവര്‍ത്തിക്കാനാകൂ.

വി എസ് ഇറങ്ങിപ്പോയി എന്ന മാധ്യമ വാര്‍ത്തകള്‍ കണ്ടാണ് അദ്ദേഹത്തിന്റെ വീടിന് സമീപം ആളുകള്‍ കൂടിയത്. സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ എത്തിയതാണ് അവര്‍. അതില്‍ ഒരു പ്രശ്‌നവുമില്ലെന്നും കോടിയേരി വിശദീകരിച്ചു.

പാര്‍ട്ടിയുടെ രാഷ്ട്രീയ അടിത്തല ശക്തിപ്പെടുത്തുന്നുള്ള ചര്‍ച്ചകള്‍ ഇന്ന് നടന്നതായി കോടിയേരി അറിയിച്ചു. സാര്‍വദേശീയ വിഷയങ്ങളും ചര്‍ച്ചയായി. എല്ലാ തരം ആളുകളെയും ആകര്‍ഷിക്കുന്ന തരത്തിലുള്ള നൂതന സമര പരിപാടികള്‍ ആവിഷ്കരിക്കണമെന്ന ആവശ്യവും ഉയര്‍ന്നതായി അദ്ദേഹം വ്യക്തമാക്കി.

Read More: വി എസ് സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയി; അനുനയശ്രമം ഉൗര്‍ജിതം

---- facebook comment plugin here -----