Connect with us

Kerala

കോഴിക്കോട്ട് കമിതാക്കളെന്ന് ധരിച്ച് സഹോദരങ്ങളെ ആക്രമിച്ചു

Published

|

Last Updated

കോഴിക്കോട്: കമിതാക്കളെന്ന് ധരിച്ച് സഹോദരങ്ങള്‍ക്ക് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. മുക്കം ആനക്കാം കുണ്ടിലാണ് യുവാവിനും സഹോദരിക്കും നേരെ ആക്രമണമുണ്ടായത്. സ്‌കൂളിലെ പഠനക്യാമ്പില്‍ പങ്കെടുത്ത സഹോദരിയെയുമായി മടങ്ങുന്നതിനിടെയാണ് ഇവരെ ഒരു സംഘം ആക്രമിച്ചത്. തലക്കും മൂക്കിനും പരുക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

വെള്ളിയാഴ്ച വെെകീട്ടായിരുന്നു ആക്രമണം.