Connect with us

Eranakulam

അട്ടിമറി സാധ്യത പരിശോധിക്കും: മന്ത്രി കെ ബാബു

Published

|

Last Updated

കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ടെന്‍ഡറില്‍ കമ്പനികള്‍ പങ്കെടുക്കാതിരുന്നത് അത്ഭുതകരമാണെന്ന് മന്ത്രി കെ ബാബു. ടെന്‍ഡര്‍ മാര്‍ച്ച് 25ലേക്ക് മാറ്റിയതായും താത്പര്യമുള്ള കമ്പനികളുമായി അതിനു മുമ്പ് വീണ്ടും ചര്‍ച്ച നടത്തുമെന്നും മന്ത്രി കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ടെന്‍ഡറില്‍ പങ്കെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ച അഞ്ച് കമ്പനികള്‍ ടെന്‍ഡറിന് മുമ്പായി സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. ടെന്‍ഡര്‍ വ്യവസ്ഥകള്‍ കമ്പനികള്‍ക്ക് ആകര്‍ഷകമാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തു.
പിന്നീട് കമ്പനികള്‍ വിട്ടുനിന്നതിനുപിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കും. ഗ്രീന്‍ ട്രൈബ്യൂണലിന്റെ നടപടികള്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്ത സാഹചര്യത്തില്‍ കമ്പനികള്‍ക്ക് ടെന്‍ഡറില്‍ പങ്കെടു ക്കുന്നതിന് മറ്റു തടസങ്ങളുണ്ടായിരുന്നില്ല. ഡല്‍ഹിയിലും മുംബൈയിലും നടത്തിയ ചര്‍ച്ചകളില്‍ കമ്പനികള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ കൂടി പരിഗണിച്ച് ടെന്‍ഡര്‍ വ്യവസ്ഥകള്‍ ആകര്‍ഷകമാക്കിയിരുന്നു. ഇതനുസരിച്ച് മൂന്ന് കമ്പനികള്‍ അഞ്ച് കോടി രൂപ മുടക്കി ചര്‍ച്ചകളില്‍ പങ്കെടുത്തു. ഇവര്‍ ടെന്‍ഡറില്‍നിന്ന് വിട്ടുനിന്നത് അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണോയെന്ന ചോദ്യത്തിന് അക്കാര്യം അറിയില്ലെന്നും അട്ടിമറികളുണ്ടെങ്കില്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്നും കെ ബാബു മറുപടി പറഞ്ഞു.

Latest