Connect with us

Gulf

ആര്‍ ടി എ പുതിയ ബസുകള്‍ ഇറക്കുന്നു

Published

|

Last Updated

ദുബൈ: ആര്‍ ടി എ പൊതുഗതാഗതത്തിന് പുതിയ ബസുകള്‍ നിരത്തിലിറക്കുന്നു. പുകമലിനീകരണം കുറവായ 42 ബസുകള്‍ ഉടന്‍ നിരത്തിലിറക്കുമെന്ന് സി ഇ ഒ ഡോ. യൂസുഫ് അല്‍ അലി അറിയിച്ചു. യൂറോ ഫൈവ് നിലവാരത്തിലുള്ള ബസുകളാണിവ. ജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്താണ് പുതിയവ ഇറക്കുന്നത്. ആര്‍ ടി എയുടെ പക്കല്‍ 1,300 ബസുകളുണ്ട്. ഇവ ഘട്ടംഘട്ടമായി യൂറോ ഫൈവിന് വഴിമാറുമെന്നും ഡോ. യൂസുഫ് അല്‍ അലി വ്യക്തമാക്കി.