ബി ജെ പി എം പിക്കെതിരെ ആര്‍ എസ് എസ് നേതാവ്

Posted on: February 19, 2015 12:02 am | Last updated: February 19, 2015 at 12:19 am

ന്യൂഡല്‍ഹി: ബി ജെ പി എംപി സാക്ഷി മഹരാജിന്റെ വിവാദ പ്രസ്താവനക്ക് മറുപടിയുമായി ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭഗത്‌വത് രംഗത്ത്. ഹിന്ദു അമ്മമാര്‍ കുട്ടികളെ ഉത്പാദിപ്പിക്കുന്ന ഫാക്ടറികളല്ലെന്ന് മോഹന്‍ ഭഗത്‌വത് പറഞ്ഞു. ദിവസങ്ങള്‍ക്കുമുമ്പ് എം പി സാക്ഷി മഹാരാജ് ഹിന്ദു അമ്മമാരെ കുറിച്ച് നടത്തിയ പരാമര്‍ശത്തിനാണ് ആര്‍ എസ് എസ് നേതാവ് മറുപടി നല്‍കിയത്. ഓരോ അമ്മമാരും ചുരുങ്ങിയത് നാല് കുട്ടികളെ പ്രസവിക്കണമെന്ന ഉന്നോവ എം പിയുടെ പ്രസ്താവനയാണ് വിവാദമായത്. കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത് വ്യക്തിപരമായ കാര്യമാണെന്നും പ്രസ്താനകളിറക്കുന്നതിന് മുമ്പ് ചിന്തിക്കണമെന്നും ഭഗത്‌വത് പറഞ്ഞു.