Connect with us

Ongoing News

ബയേണിനും ചെല്‍സിക്കും സമനില

Published

|

Last Updated

ഷാക്തര്‍/പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് റൗണ്ടിലെ ആദ്യ പാദത്തില്‍ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ ഉക്രൈന്‍ ചാമ്പ്യന്‍മാരായ ഷാക്തര്‍ ഡോനെസ് നാട്ടുകാര്‍ക്ക് മുന്നില്‍ ഗോളില്ലാ സമനിലയില്‍ തളച്ചു.
പാരീസില്‍ നടന്ന മറ്റൊരു പ്രീക്വാര്‍ട്ടറില്‍ ഇംഗ്ലീഷ് വമ്പന്‍മാരായ ചെല്‍സിയെ പാരിസ് സെയിന്റ് ജെര്‍മെയ്‌നും സമനിലയില്‍ പിടിച്ചുകെട്ടി (1-1).
നൂറാമത്തെ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിറങ്ങിയ ബയേണ്‍ മ്യൂണിക് മിഡ്ഫീല്‍ഡര്‍ സാബി അലോണ്‍സോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതാണ് മത്സരത്തിലെ പ്രധാന സംഭവം. മാര്‍ച്ച് പതിനൊന്നിന് മ്യൂണിക്കിലാണ് രണ്ടാം പാദം. 35 ഫൗളുകള്‍ കണ്ട മത്സരം പലപ്പോഴും കൈയ്യാങ്കളിയിലേക്ക് വഴുതി.
ബയേണിന്റെ ഫ്രഞ്ച് പ്ലേമേക്കര്‍ ഫ്രാങ്ക് റിബറി ക്രൂരമായി ഫൗള്‍ ചെയ്യപ്പെട്ടു. പലവട്ടം റിബറി എതിരാളികളുമായി തര്‍ക്കിച്ചു.
പാരിസില്‍ ചെല്‍സി ബ്രാനിസ്ലാവ് ഇവാനോവിചിന്റെ ഹെഡര്‍ ഗോളില്‍ മുപ്പത്താറാം മിനുട്ടില്‍ ലീഡെടുത്തു.
എഡിന്‍സന്‍ കവാനിയിലൂടെ പി എസ് ജി സമനില നേടി. നിര്‍ണായക എവേ ഗോള്‍ നേടിയത് ചെല്‍സിക്ക് നേരിയ മുന്‍തൂക്കം നല്‍കുന്നു.