Connect with us

Kozhikode

വിഘടിത ആക്രമണം: എസ് എസ് എഫ് പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരുക്ക്

Published

|

Last Updated

വടകര: തിരുവള്ളൂര്‍ വെള്ള്യാട് വിഘടിത ആക്രമണത്തില്‍ എസ് എസ് എഫ് പ്രവര്‍ത്തകരായ രണ്ട് പേര്‍ക്ക് പരുക്ക്. തെയ്യത്താം കണ്ടി ഉനൈസ് (24), കുച്ചാലില്‍ സാജിര്‍ (23), എന്നിവരെയാണ് ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. കാറിലെത്തിയ അക്രമിസംഘം എസ് വൈ എസ് അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി വെള്ള്യാട് യു പി സ്‌കൂളിന് സമീപം സ്ഥാപിച്ചിരുന്ന പ്രചാരണ ബോര്‍ഡുകളും സാന്ത്വനം ഓഫീസും അടിച്ചു തകര്‍ത്തു. ഇതിനെ ചോദ്യം ചെയ്ത ഉനൈസിനെയും സാജിറിനേയും കാറില്‍ ഒളിപ്പിച്ചുവെച്ച കമ്പിപ്പാര ഉപയോഗിച്ച് അടിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു.
അടിയേറ്റ് റോഡില്‍ വീണ ഉനൈസിന്റെ കാലിന് മുകളില്‍ കാര്‍ കയറ്റുകയും ചെയ്തു. ഉനൈസിന്റെ തലക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി വടകര സി ഐ. പി എം മനോജ് പറഞ്ഞു.
ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന എസ് എസ് എഫ് പ്രവര്‍ത്തകരെ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, ഉപാധ്യക്ഷന്‍ ത്വാഹാ തങ്ങള്‍, എ കെ റാശിദ് ബുഖാരി, സമദ് സഖാഫി മായനാട് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. അക്രമത്തില്‍ വില്ല്യാപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡന്റ് സി പി വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. അമ്മാരപ്പള്ളി കുഞ്ഞി ശങ്കരന്‍ രമേഷ് നൊച്ചാട്ട്, തിരുവള്ളൂര്‍ മുരളി, സി കെ രാധാകൃഷ്ണന്‍ നമ്പ്യാര്‍ പ്രസംഗിച്ചു.
ഉനൈസിനെ വധിക്കാന്‍ ശ്രമിച്ച സംഘത്തെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ് തിരുവള്ളൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പി കെ ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. മനോജ് തുരുത്തി, പി കെ സജിത്ത്, രനീഷ് ശാന്തിനഗര്‍, സുരേഷ് ബാബു പ്രസംഗിച്ചു.

Latest