Connect with us

Gulf

തുമ്പെ ഗ്രൂപ്പ് ദുബൈയില്‍ ആശുപത്രി തുറക്കുന്നു

Published

|

Last Updated

ദുബൈ: അജ്മാന്‍ ആസ്ഥാനമായ തുമ്പെ ഗ്രൂപ്പ് ദുബൈയില്‍ ആശുപത്രി തുടങ്ങുന്നു. 150 കിടക്കകളുള്ള അത്യാധുനിക ആശുപത്രിയാണ് തുറക്കുകയെന്ന് പ്രസിഡന്റ് തുമ്പെ മൊയ്തീന്‍ പറഞ്ഞു.
ഫെബ്രുവരി 21ന് ഉദ്ഘാടനം ചെയ്യും. അജ്മാനിലെ ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്യും. 25 ചെയറുകളുള്ള ദന്തരോഗ നിവാരണ വിഭാഗമാണ് ആശുപത്രിയുടെ സവിശേഷതയെന്നും തുമ്പെ മൊയ്തീന്‍ പറഞ്ഞു.