Connect with us

Kozhikode

ബസുകള്‍ക്ക് പ്രവേശിക്കാനിടമില്ലാതെ കൊടുവള്ളി ബസ് സ്റ്റാന്‍ഡ്

Published

|

Last Updated

കൊടുവള്ളി: ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് ഇരുചക്രവാഹനങ്ങളും കാറുകളും കൈയടക്കുന്നു. പകല്‍സമയത്ത് പോലും ഗ്രാമപഞ്ചായത്ത് ഓഫീസിന് തൊട്ടുതാഴെ ബൈക്കുകളും കാറുകളും നിര്‍ത്തിയിടുന്നതിനാല്‍ മിനി ബസുകളും ലൈന്‍ ബസുകളും പാര്‍ക്ക് ചെയ്യാനിടമില്ലാതെ പ്രയാസപ്പെടുകയാണ്. ബസ് സ്റ്റാന്‍ഡില്‍ നിന്ന് ബസുകള്‍ പുറത്തേക്കിറങ്ങുന്ന വഴിയിലും ഉളിയാന്‍ കുന്നിലേക്കുള്ള റോഡിലും കമ്യൂണിറ്റിഹാള്‍ പരിസരത്തും രാവിലെ പാര്‍ക്ക് ചെയ്തുപോകുന്ന ബൈക്കുകളടക്കമുള്ള വാഹനങ്ങള്‍ സന്ധ്യയോടെയാണ് പലരും എടുത്തുമാറ്റുന്നത്. ബസ്സ്റ്റാന്‍ഡില്‍ പകല്‍സമയത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ടെങ്കിലും ഇതൊന്നും ശ്രദ്ധിക്കുന്നില്ല. ബസ് സ്റ്റാന്‍ഡില്‍ പോലീസ് എയ്ഡ്‌പോസ്റ്റ് സ്ഥാപിക്കുമെന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെയും ആഭ്യന്തര വകുപ്പ് മന്ത്രിയുടെ പോലീസ് സ്റ്റേഷന്‍ കെട്ടിടോദ്ഘാടനവേളയിലെ പ്രഖ്യാപനങ്ങളും ജലരേഖയായിരിക്കുകയാണ്.

---- facebook comment plugin here -----