Connect with us

Kerala

വ്യവസായി കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ച സുരക്ഷാ ജീവനക്കാരന്‍ മരിച്ചു

Published

|

Last Updated

തൃശൂര്‍: വിവാദ വ്യവസായി നിസാം കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ച സുരക്ഷാ ജീവനക്കാരന്‍ മരിച്ചു. തൃശൂര്‍ ശോഭാ സിറ്റി സുരക്ഷാ ജീവനക്കാരന്‍ ചന്ദ്ര ബോസാണ് മരിച്ചത്. ജനുവരി 29ന് പുലര്‍ച്ചെയായിരുന്നു സംഭവം.
കേസിലെ പ്രതി കിങ്‌സ് ഗ്രൂപ്പ് ഉടമ മുഹമ്മദ് നിസാം സംഭവത്തെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലാണ്. നിസാമിനെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.
ഗേറ്റ് തുറക്കാന്‍ വൈകിയെന്നാരോപിച്ചായിരുന്നു നിസാം ചന്ദ്രബോസിനെ ആക്രമിച്ചത്. മദ്യലഹരിയിലായിരുന്നു നിസാം. ആക്രമണത്തില്‍ ചന്ദ്രബോസിന്റെ നട്ടെല്ല് തകര്‍ന്നിരുന്നു. മൂന്നാഴ്ചയ്ക്കിടെ ആറ് ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല.

Latest