Connect with us

Ongoing News

സമ്മേളനത്തിന് അഞ്ച് ലക്ഷം നാളികേരം; ഉണര്‍ത്തുജാഥ 20ന്

Published

|

Last Updated

എടരിക്കോട്(താജുല്‍ ഉലമാനഗര്‍): എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന് അഞ്ച് ലക്ഷം നാളികേരം സമാഹരിക്കും. സംസ്ഥാനത്തെ ആറായിരത്തോളം യൂനിറ്റുകളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് ഐതിഹാസിക സംഗമത്തിലേക്ക് ആവശ്യമായ വിഭവങ്ങള്‍ ശേഖരിക്കുന്നത്. ഏറെ ആവേശത്തോടെയാണ് വിഭവ സമാഹരണം പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയത്. യൂനിറ്റുകളില്‍ നിന്ന് ശേഖരിച്ച നാളികേരം സര്‍ക്കിള്‍ കമ്മിറ്റികള്‍ മുഖേന സോണ്‍ ഭാരവാഹികള്‍ ഏറ്റുവാങ്ങും. സംഘകുടുംബത്തിലെ മുഴുവന്‍ പ്രവര്‍ത്തകരുടെയും പങ്കാളിത്തം വൈവിധ്യമാര്‍ന്ന പദ്ധതികളിലൂടെ അറുപതാം വാര്‍ഷിക സമ്മേളനത്തിന് ഉപയോഗപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സമ്മേളനത്തിലേക്ക് ആവശ്യമായ ചായപ്പൊടി തമിഴ്‌നാട്ടിലെ നീലിഗിരി ജില്ലയിലെ തേയില കര്‍ഷകരാണ് നല്‍കുന്നത്. പ്രചാരണങ്ങള്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ നാടും നഗരവും സമ്മേളനച്ചൂടിലേക്ക് നീങ്ങിക്കഴിഞ്ഞു. ഈ മാസം 20ന് ഉണര്‍ത്തു ദിനമായാണ് എസ് വൈ എസ് ആചരിക്കുന്നത്. വെള്ളിയാഴ്ച ജുമുഅ നിസ്‌കാര ശേഷം പള്ളികളില്‍ പ്രഭാഷണം, ലഘുലേഖ വിതരണം, യൂനിറ്റുകളില്‍ പ്രകടനം തുടങ്ങിയവ നടക്കും.

Latest