Connect with us

Malappuram

ക്യാമറ പ്രവര്‍ത്തന രഹിതം; ആയുര്‍വേദ കോളജിന് മുമ്പില്‍ വിദ്യാര്‍ഥികള്‍ക്ക് ദുരിതം

Published

|

Last Updated

കോട്ടക്കല്‍: ഗതാഗത ഉപദേശക സമിതി ആയൂര്‍വേദ കോളജ് പരിസരത്ത് സ്ഥാപിച്ച ക്യാമറ ഉപയോഗ ശൂന്യമായി. ഒരു വര്‍ഷം മുമ്പാണ് ഇവിടെ ക്യാമറ സ്ഥാപിച്ചത്. സ്‌കൂള്‍ കുട്ടികളെ ബസ്സില്‍ കയറ്റാതിരുന്നതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നം പരിഹരിക്കുകയായിരുന്നു മുഖ്യ ലക്ഷ്യം.
കുട്ടികളെ കയറ്റാതിരിക്കുന്നതും തള്ളി മാറ്റുന്നതും ഇവിടെ പതിവാണ്. പലപ്പോഴും ഇതെ ചൊല്ലി പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. ബസുകാരുടെ ചെയ്തിക്ക് കുട്ടികളെ കുറ്റപ്പെടുത്തുന്ന സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം എന്ന ലക്ഷ്യമായിരുന്നു പ്രധാനം. നിര്‍ത്തിയിട്ട് പോകുന്ന വാഹനങ്ങള്‍ മോഷ്ടിക്കല്‍, വിദ്യാര്‍ഥികളെ ശല്യം ചെയ്യല്‍ എന്നിവ കണ്ടെത്തുന്നതിനും പോലീസിന് ഇത് സഹായകമായിരുന്നു. പക്ഷേ ക്യാമറ സ്ഥാപിച്ച് ഒരുമാസം മാത്രമാണ് പ്രവര്‍ത്തിച്ചത്. ഇതറിഞ്ഞ് തന്നെ പല ബസ് ജീവനക്കാരും പതിവു പല്ലവി ആവര്‍ത്തിച്ചു തുടങ്ങി. പക്ഷേ പോലീസ് ഉണരാതിരുന്നത് കുട്ടികള്‍ക്ക് ദുരിതമാകുകയും ചെയ്തു. ഒരു വര്‍ഷം മുമ്പ് സ്ഥാപിച്ച ക്യാമറയുടെ പ്രവര്‍ത്തനം നിലച്ചെങ്കിലും ഇത് പരിഹരിക്കാന്‍ നടപടിയായിട്ടില്ല.
അതിനിടെ പല തവണ ഗതാഗത ഉപദേശക സമിതി യോഗവും ചേര്‍ന്നിരുന്നു. ചങ്കുവെട്ടിയിലും കോട്ടക്കല്‍ ബസ് സ്റ്റാന്‍ഡിലും ഇത്തരത്തില്‍ ക്യാമറകള്‍ സ്ഥാപിക്കുമെന്ന തീരുമാനമെടുത്തിരുന്നെങ്കിലും ഉണ്ടായില്ല. കഴിഞ്ഞ തവണ ചേര്‍ന്ന യോഗത്തിലും ഇതെ തീരുമാനം ആവര്‍ത്തിച്ചു. ആയൂര്‍വേദ കോളജിന് മുമ്പില്‍ ഒട്ടേറെ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ബസ് കാത്ത് ഉണ്ടാകും. ഇത് കാരണം പല ബസുകളും സ്റ്റോപ്പില്‍ നിര്‍ത്താതെ ഏറെ ദൂരം മാറി നിര്‍ത്തുന്ന അവസ്ഥയാണിപ്പോള്‍. പോലീസിന്റെ സാന്നിധ്യം ഇല്ലാത്തതിനാല്‍ കുട്ടികള്‍ക്കിത് ദുരിതവുമായിട്ടുണ്ട്. ക്യാമറ പ്രവര്‍ത്തിക്കാത്തതിനാല്‍ ബസുകാരുടെ ഇത്തരം പ്രവര്‍ത്തനം കണ്ടെത്താനും ആവുന്നില്ല.
ആണ്ട് നേര്‍ച്ച
തിരൂരങ്ങാടി: തെന്നല ഖുതുബിയ്യത്ത് സഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ശൈഖ് മുഹ്‌യിദ്ദീന്‍ ആണ്ടുനേര്‍ച്ചയും പ്രഭാഷണവും നാളെ വൈകുന്നേരം ഏഴിന് കോഴിച്ചെന ഗൗസിയ്യയില്‍ നടക്കും. ശറഫുദ്ദീന്‍ സഖാഫി കുറ്റിപ്പുറം പ്രഭാഷണം നടത്തും. മൗലിദ്, ഖുതുബിയ്യത്ത്, ദുആ എന്നിവക്ക് കരിപ്പോള്‍ പൂക്കോയ തങ്ങള്‍, വീണാലുക്കല്‍ ഫസല്‍ പൂക്കോയതങ്ങള്‍, വി ഹുസൈന്‍ സഖാഫി നേതൃത്വം നല്‍കും.