ഏറ്റവുമധികം ശാഖകളുള്ള ബേങ്കായി തപാല്‍ വകുപ്പ് മാറുന്നു

Posted on: February 12, 2015 12:30 am | Last updated: February 11, 2015 at 11:30 pm

മഞ്ചേരി: രാജ്യത്ത് ഏറ്റവുമധികം ശാഖകളുള്ള ബേങ്കായി ഇന്ത്യന്‍ തപാല്‍ വകുപ്പ് മാറുന്നു. നിലവില്‍ 1500 ഓളം തപാല്‍ ഓഫീസുകള്‍ കോര്‍ ബേങ്കായി കഴിഞ്ഞു. ഈ വര്‍ഷം 25,000 പോസ്റ്റ് ഓഫീസുകളിലെ സേവിംഗ് ബേങ്കുകള്‍ കോര്‍ ബേങ്കിംഗ് സംവിധാനം നിലവില്‍ വരികയാണ്. ഇതു കൂടാതെ ഇന്റര്‍നെറ്റ് ബേങ്കിംഗ് സംവിധാനവും പോസ്റ്റ് ഓഫീസുകള്‍ വഴി സാധ്യമാക്കാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ പോസ്റ്റല്‍ വകുപ്പ്.
ഈ മാസം 16 മുതല്‍ മലപ്പുറം ജില്ലയിലെ തിരൂര്‍, മഞ്ചേരി, മലപ്പുറം ഹെഡ് പോസ്റ്റോഫീസുകള്‍ കോര്‍ ബേങ്കായി മാറും. രാജ്യത്ത് എസ് ബി ഐക്കാണ് 10,000 ശാഖകള്‍ ഉള്ളത്. ഈ വര്‍ഷം 2500 തപാല്‍ ഓഫീസുകള്‍ കോര്‍ ബേങ്കിംഗ് ലിങ്കായി മാറുന്നതോടെ ബേങ്കിംഗ് ഏറെ സുതാര്യമാകും.