Connect with us

International

കള്ളപ്പണം: പുറത്തുവന്നത് 2007നും അതിന് മുമ്പുമുള്ളവരുടെ ലിസ്റ്റെന്ന് എച്ച് എസ് ബി സി

Published

|

Last Updated

ബെര്‍നെ: ഇപ്പോള്‍ പുറത്തുവന്ന സ്വീറ്റ്‌സര്‍ലന്‍ഡിലെ എച്ച് എസ് ബി സി ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ പഴയതെന്ന് സ്വിസ് സര്‍ക്കാര്‍. 2007നും അതിന് മുമ്പുമായി ബാങ്കില്‍ നിക്ഷേപം നടത്തിയവരുടെ വിരങ്ങളാണ് പുറത്തുവന്നതെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. മോഷ്ടിക്കപ്പെട്ട വിവരങ്ങളടങ്ങിയ ലിസ്റ്റാണ് പുറത്തുവന്നതെന്നും വക്താവ് വ്യക്തമാക്കി.

കള്ളപ്പണത്തിനെതിരെ അടുത്തിടെ സ്വിസ് സര്‍ക്കാര്‍ നിയമം കര്‍ശനമാക്കിയിട്ടുണ്ട്. നികുതി വെട്ടിപ്പിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും വക്താവ് വിശദീകരിച്ചു.

വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ജേണലിസ്റ്റും ഇന്ത്യന്‍ എക്‌സ്പ്രസും ഫ്രാന്‍സിലെ ലീ മോണ്ടയും സഹകരിച്ചാണ് സ്വിസ് ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുള്ള 1195 പേരുടെ വിവരങ്ങള്‍ പുറത്തുവിട്ടത്.