Connect with us

Palakkad

ഐ ഐ ടി അഹല്യയില്‍ തുടങ്ങാന്‍ ശിപാര്‍ശ

Published

|

Last Updated

പാലക്കാട്:ഐഐടിയില്‍ സാമൂഹിക ശാസ്ത്രത്തില്‍ ഇന്റഗ്രേറ്റഡ് പി ജി കോഴ്‌സ് നടത്തുന്ന കാര്യം പരിഗണനയിലുണ്ടെന്ന് അധികൃതര്‍. സാമൂഹികവികസനത്തില്‍ അഞ്ചുവര്‍ഷ കോഴ്‌സിനാണു സാധ്യത. പ്ലസ് ടു പാസായവര്‍ക്ക് ബിരുദവും ബിരുദാനന്തരബിരുദവും ലഭിക്കുന്ന കോഴ്‌സാണിത്.
കെട്ടിടം പൂര്‍ത്തിയാകുന്നതോടെ മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്കുള്ള സംവിധാനങ്ങളും ഒരുക്കിയേക്കും. മദ്രാസ് ഐ ഐ ടി യില്‍ ഈ കോഴ്‌സുകള്‍ ആരംഭിച്ചിട്ടുണ്ട്.
ഓഗസ്റ്റില്‍ വാളയാറിനുസമീപത്തെ അഹല്യാ ക്യാംപസിലെ കെട്ടിടത്തില്‍ ക്ലാസുകള്‍ ആരംഭിക്കാനാണു വിദഗ്ധസംഘത്തിന്റെ റിപ്പോര്‍ട്ടിലെ ശുപാര്‍ശ. സിവില്‍, മെക്കാനിക്കല്‍, ഇലക്‌ട്രോണിക്‌സ് കോഴ്‌സുകള്‍ക്കു പുറമെ ഐ ടി അധിഷ്ഠിതമായ മറ്റൊരു കോഴ്‌സുമായിരിക്കും എന്‍ജിനീയറിങ് വിഭാഗത്തില്‍ ഉണ്ടാവുക. മദ്രാസ് ഐഐടി നേരിട്ടാണ് ഈ കോഴ്‌സുകള്‍ നടത്തുക. ഒരു കോഴ്‌സില്‍ 30 കുട്ടികള്‍ക്കാണു പ്രവേശനം. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന മത്സരപരീക്ഷയുടെ അടിസ്ഥാനത്തിലാണു വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുക.
പാലക്കാട് ഐ ഐ ടിക്കാവശ്യമായ വിദ്യാര്‍ഥികളുടെ എണ്ണം മാനവശേഷിമന്ത്രാലയം ജോയിന്റ് എന്‍ജിനീയറിങ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ ബോര്‍ഡിനെ അടുത്തദിവസം അറിയിക്കും 40,000 ചതുരശ്രഅടിയുളള കെട്ടിടമാണു ക്ലാസ് ആരംഭിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടതെങ്കിലും അഹല്യാ ക്യാംപസില്‍ പരിശോധിച്ച കെട്ടിടം 55,000 ചതുരശ്ര അടിയുണ്ട്. ജീവനക്കാര്‍ക്കുള്ളഎട്ടു ക്വാര്‍ട്ടേഴ്‌സുകളും വിദ്യാര്‍ഥികള്‍ക്കു രണ്ട് ഹോസ്റ്റലുകളും കന്റീനും ഈ ക്യാംപസില്‍ ഒരുക്കും.
പ്രധാന കെട്ടിടത്തിന്റെ ബാക്കി നിര്‍മാണങ്ങള്‍ രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് അഹല്യാ മാനേജമെന്റ് അറിയിച്ചതായി അധികൃതര്‍ പറഞ്ഞു. വാടക ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കേന്ദ്ര മരാമത്തു വകുപ്പാണ്( സി പി ഡബഌു ഡി) നിശ്ചയിക്കുക. തുടര്‍ നടപടികള്‍ക്കായി ഉന്നതവിദ്യാഭ്യാസവകുപ്പ് അധികൃതര്‍ അടുത്തദിവസം പാലക്കാട്ടെത്തും.
പുതുശേരി വെസ്റ്റിലെ സ്ഥലം ഐ ഐ ടി സ്ഥാപിക്കാന്‍ യോജ്യമാണെന്നാണു മാനവശേഷിമന്ത്രാലയം അഡീഷനല്‍ സെക്രട്ടറി കെ. അമര്‍ജിത് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ റിപ്പോര്‍ട്ട്.
സ്ഥിരം ക്യാംപസും താല്‍ക്കാലിക ക്യാംപസും സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് സ്‌പെഷല്‍ ഓഫിസര്‍ അറിയിച്ചു. നല്‍കുന്നു

---- facebook comment plugin here -----

Latest